Scorpio Rashi 2025: പ്രശസ്തിയും ധനസഹായവും ലഭിക്കും, തെറ്റിദ്ധാരണകൾ മാറും

Scorpio Monthly Horoscope 2022
Scorpio Monthly Horoscope 2022
അഭിറാം മനോഹർ| Last Modified വെള്ളി, 22 നവം‌ബര്‍ 2024 (19:48 IST)
ഈ രാശിക്കാര്‍ക്ക് പ്രശസ്തിയും ധനസഹായവും കൈവരുന്ന മികച്ച വര്‍ഷമാണിത്. മാതൃ ബന്ധുക്കളുടെ സഹായം ഉണ്ടാകും. നിങ്ങളെപ്പറ്റിയുള്ള തെറ്റിദ്ധാരണ നീങ്ങും. ഏറ്റെടുത്ത കാര്യങ്ങള്‍ ഉടന്‍ ചെയ്തുതീര്‍ക്കും. സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഇല്ലാതാകും. മാതാപിതാക്കളുടെ സ്നേഹവും സഹകരണവും വര്‍ദ്ധിക്കും. ചുറ്റുപാടുകളുമായി കൂടുതല്‍ ഇടപഴകും. സ്വത്തുതര്‍ക്കങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളെടുക്കരുത്. പ്രബലരുടെ സഹായം ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. അടുപ്പമുള്ളവരാല്‍ അനാവശ്യമായ അലച്ചില്‍ ടെന്‍ഷന്‍ എന്നിവ ഉണ്ടാകും. പണമിടപാടുകളില്‍ ലാഭം ഉണ്ടാകും.

പത്രസ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. അപ്രതീക്ഷിതമായ ബന്ധുസമാഗമമം ഉണ്ടാവാന്‍ സാധ്യതയുണ്ട്. കൃഷി, വ്യാപാരം എന്നിവയില്‍ ഉദ്ദേശിച്ച ഫലം പ്രതീക്ഷിക്കേണ്ടതില്ല. അപ്രതീക്ഷിതമായ ധനലബ്ധി. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ദുഃഖകരമായ അനുഭവങ്ങള്‍ ഉണ്ടാകും. മാതാപിതാക്കള്‍ക്ക് അരിഷ്ടത. കേസുകളില്‍ പ്രതികൂല തീരുമാനം. വിദേശയാത്രയില്‍ തടസ്സം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :