ശനിദോഷം മാറ്റാനുള്ള ധ്യാനവും പൂജയും

സിആര്‍ രവിചന്ദ്രന്‍ 

ബുധന്‍, 24 മെയ് 2023 (17:05 IST)

ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി ചാരവശാല്‍ പന്ത്രണ്ട്, ജന്മം, അഷ്ടമം എന്നീ രാശികളില്‍ നില്‍ക്കുന്ന കാലവും കണ്ടകശ്ശനി കാലവും ഏഴരശ്ശനി കാലവും ശനിപ്പിഴയാണ്.
 
ശനിദോഷം കൊണ്ട് ദുരിതം അനുഭവിക്കുന്നവര്‍ മഹാഗണപതിയേയും അയ്യപ്പനേയും ഹനുമാനേയും ധ്യാനിക്കുന്നതും പൂജിക്കുന്നതും ഗുണകരമാണ്. ശിവനും ശിവന്റെ പുത്രന്മാരായ ഗണപതിക്കും അയ്യപ്പനും ശനിയുടേയും രാഹുവിന്റേയും ദോഷങ്ങള്‍ എളുപ്പം മാറ്റാന്‍ കഴിയും.
 
സാധാരണ ഗതിയില്‍ ശനിദോഷത്തിന് ശാസ്താവിനെ ഭജിക്കുകയും പൂജിക്കുകയുമാണ് പതിവ്. എന്നാല്‍ ഹനുമാനും മഹാഗണപതിക്കും ശനിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും ആളുകളെ രക്ഷപ്പെടുത്താനും സാധിക്കും. ഈ രണ്ട് ദേവന്മാരും മുമ്പ് ശനിയുടെ ഉരുക്കു മുഷ്ടിയില്‍ നിന്നും രക്ഷ നേടിയവരാണ്.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :