ഇടവരാശിക്കാരുടെ ശരീരഘടനയും സ്വഭാവവും ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍ 

ചൊവ്വ, 2 മെയ് 2023 (15:05 IST)

ഇടവ രാശിയിലുള്ളവര്‍ക്ക് പൊതുവേ ആരോഗ്യവാന്‍മാരും അഴകുള്ളവരും ആയിരിക്കും. ശാരീരികപ്രകൃതി കൊണ്ടുതന്നെ ഇവരെ തിരിച്ചറിയാനാവും എന്നതാണ് ഈ രാശിക്കാരുടെ പ്രത്യേകത. എങ്കിലും എളുപ്പം രോഗം ബാധിക്കുന്നതാവും ഇവരുടെ പ്രകൃതം. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍.
 
ഇടവ രാശിയിലുള്ളവര്‍ പ്രായോഗികബുദ്ധിയുള്ളവരും ഉറച്ച ഇച്ഛാശക്തിയുള്ളവരും സ്ഥിരോത്സാഹത്തില്‍ ശ്രദ്ധേയമായ കഴിവുള്ളവരുമായിരിക്കും. സ്‌നേഹം, സൌന്ദര്യം, സംഗീതം എന്നിവയോട് പ്രത്യേക താല്‍പ്പര്യമുള്ളവരും സ്‌നേഹസമ്പന്നരും ആഢംബരതല്‍പ്പരരും ആയിരിക്കും അവര്‍. കര്‍ക്കശവും ദൃഢവും സ്വാര്‍ത്ഥവുമായ മനസാവും ഈ രാശിക്കാര്‍ക്ക് പൊതുവേ ഉണ്ടാവുക.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :