വിവാഹത്തിനു ശുക്രന്‍ എട്ടു രാശികളിലും ഗുരുബുധന്മാര്‍ ഒമ്പത് സ്ഥാനങ്ങളിലും സൂര്യകുജന്മാര്‍ മൂന്ന് സ്ഥാനങ്ങളിലും ചന്ദ്രന്‍ മൂന്ന് സ്ഥാനങ്ങളിലും ശനിരാഹുക്കള്‍ നാല് സ്ഥാനങ്ങളിലും ഇഷ്ടഫലപ്രദന്മാരാണ്. മുഹൂര്‍ത്തരാശി മുതലുള്ള 12 രാശികളില്‍ പെട്ടതാണ് ഇവിടെപ്പറഞ്ഞ സ്ഥാനങ്ങളും രാശികളും.
വിവാഹ മുഹൂര്‍ത്ത രാശിയില്‍ ചന്ദ്രന്‍ നിന്നാല്‍ വൈധവ്യവും അഞ്ചാമിടത്ത് നിന്നാല്‍ സന്താനഹീനതയും ഒമ്പതാമിടത്തു നിന്നാല്‍ പെണ്‍സന്താനങ്ങള്‍ ജനിക്കുകയും പത്താമിടത്തു നിന്നാല്‍ അന്യബന്ധമുണ്ടാവുകയും ഫലം. ചന്ദ്രന്‍ ശേഷം രാശികളില്‍ നിന്നാല്‍ ഫലം ശുക്രനെ പോലെയാണ്. ചന്ദ്രന്‍ നാലാമിടത്തു ബലമില്ലാതെ ബന്ധുനാശമായിരിക്കും ഫലം.
സ്ത്രീയുടെ കൂറിന്റെ ഏഴാമിടത്ത് ആദിത്യന്‍ നില്‍ക്കുന്ന കാലം വിവാഹം ചെയ്താല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്നവളായിത്തീരും. കൂറിന്റെ ഏഴാമിടത്തു ചൊവ്വ നില്‍ക്കുന്ന കാലമായിരുന്നാല്‍ ഭര്‍ത്താവിനു അകാല മരണം സംഭവിക്കും. ബലവാന്മാരായ ശനിയോ ബുധനോ ഏഴാമിടത്തു നില്‍ക്കുന്ന കാലമായിരുന്നാല്‍ ഭര്‍ത്താവു ബലഹീനനായിപ്പോവും. ചന്ദ്രനു പാപയോഗമോ പാപ ദൃഷ്ടിയോ ഉള്ളകാലം വിവാഹം ചെയ്താല്‍ പാപാചാരമുള്ളവളായിരിക്കും. പുരുഷന്റെ കൂറുകൊണ്ടും ഈ ഫലങ്ങള്‍ നിരൂപിക്കേണ്ടതാണ്. പക്ഷേ സ്ത്രീയുടെ കൂറുകൊണ്ടു ചിന്തിക്കേണ്ടതിനാണ് പ്രാധാന്യമെന്ന് അറിയേണ്ടതാണ്.
ജന്മക്കൂറിന്റെ രണ്ടാമിടത്തു ശുഭഗ്രഹവും അഷ്ടമത്തില്‍ പാപഗ്രഹവും നില്‍ക്കുന്ന കാലം വിവാഹം ചെയ്താല്‍ സ്ത്രീക്ക് മരണം സംഭവിക്കും. പാപഗ്രഹം അഷ്ടമത്തില്‍ നില്‍ക്കുന്ന കാലം വിവാഹം ചെയ്താല്‍ ഭര്‍ത്താവിനു അകാല മരണം സംഭവിക്കും. ചന്ദ്രന്‍, കന്നി, വൃശ്ചികം, ഇടവം, ചിങ്ങം എന്നീ രാശികളില്‍ ഒരു രാശിയില്‍ വിവാഹം ചെയ്താല്‍ പുത്രന്മാരുടെ എണ്ണം കുറഞ്ഞിരിക്കും. ഈ രാശിയില്‍ ചന്ദ്രന്‍ അഞ്ചിലോ ഒമ്പതിലോ നില്‍ക്കുന്നതായാല്‍ സന്താന ഭാഗ്യം ഉണ്ടായിരിക്കുക തന്നെയില്ല.
വിവാഹ മുഹൂര്‍ത്തത്തില്‍ ചന്ദ്രന്‍ കുജ ക്ഷേത്രത്തില്‍ കുജത്രിശാംശകത്തില്‍ നിന്നാല്‍ സ്ത്രീ ദുഷ്ടയായിത്തീരും. ദുഷ്ടമെന്ന വാക്കുകൊണ്ട് കുലദൂഷണത്തെയാണ് ഇവിടെ വിവക്ഷിക്കുന്നത്.
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍ ശാസ്താംതെക്കതില്‍ അമ്മകണ്ടകര അടൂര്‍ പി.ഒ. ഫോണ്‍ - 9447791386