ഓര്‍മ്മശക്തിയും ബുധഗ്രഹവും

PRO
ജാതകന്‍റെ ബുദ്ധിശക്തിയുമായി ബുധ ഗ്രഹത്തിന് ബന്ധമുണ്ട്. ജാതകത്തില്‍ ബുധന്‍ ദുര്‍ബ്ബലനാണെങ്കില്‍ ബുദ്ധിശക്തിക്ക് പ്രശ്നമുണ്ടാവുമെന്നാണ് സൂചന.

ബുധന്‍റെ സാന്നിധ്യം ദുര്‍ബ്ബലമെങ്കില്‍ ഓര്‍മ്മശക്തി വളരെ കുറവായിരിക്കും. കണക്ക് കൂട്ടാനും ഓര്‍മ്മിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടാം. പോരാത്തതിന് ഉള്ളിലുള്ള ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍ പോലും ഇക്കൂട്ടര്‍ പ്രയാസപ്പെടും.

ബുധന് വക്രദൃഷ്ടി ഉണ്ടങ്കില്‍ അവര്‍ കൌശലം പ്രകടിപ്പിക്കുന്നവരും വക്രബുദ്ധി ഉള്ളവരും ആയിരിക്കാനാണ് സാധ്യത. ജാതകത്തില്‍ ബുധന്‍ ദുര്‍ബ്ബലനാണെങ്കില്‍ അമിതമായ ഉത്കണ്ഠ പ്രകടിപ്പിക്കും. വരണ്ട ചര്‍മ്മം, ഞരമ്പുരോഗം ഇവയും ഉണ്ടാകാമെന്നാണ് ജ്യോതിഷികള്‍ അഭിപ്രായപ്പെടുന്നത്.

ബുധപ്രീതിക്കായി പച്ച വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. ബുധനാഴ്ചകളിലും ക്ഷേത്ര ദര്‍ശന സമയത്തും പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഉത്തമമാണ്. രുദ്രാക്ഷം, ജാതിക്ക, തേന്‍, പുഷ്കരം, കാട്ടുകച്ചോലം, പഞ്ചഗവ്യം, ചെമ്പകപ്പൂവ്, ഗോരോചനം, മുത്ത്, സ്വര്‍ണ്ണം എന്നിവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഔഷധ സ്നാനം ചെയ്യാനും ജ്യോതിഷികള്‍ ഉപദേശിക്കുന്നു.

PRATHAPA CHANDRAN|
ബുധ ദേവ പ്രീതിക്കായി മഞ്ഞ പൂക്കള്‍ സമര്‍പ്പിക്കണം. മഞ്ഞ പൂക്കള്‍ ചൂടുന്നതു നന്നാണ്. മരതകം ധരിക്കുന്നതിലൂടെ ബുധന്‍റെ നില ശക്തമാക്കാന്‍ സാധിക്കും. ഗ്രഹണ ശേഷിയും ഓര്‍മ്മ ശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നാഡീ ഞരമ്പുകളുടെ ബലഹീനത അകറ്റാനും ഒപ്പം മാനസിക പിരിമുറുക്കത്തില്‍ നിന്ന് രക്ഷ നേടാനും മരതകം സഹായിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :