വാരഫലം എഴുതിയിരുന്ന പ്രമുഖ ജ്യോത്സ്യന്‍ കുമാരദാസ് അന്തരിച്ചു

ശ്രീനു എസ്| Last Updated: ശനി, 8 മെയ് 2021 (16:06 IST)
തിരുവനന്തപുരം: പ്രമുഖ ജ്യോതിഷന്‍ തിരുവനന്തപുരം കുന്നുകുഴി ശ്രീവിനായകയില്‍ കെ. കുമാരദാസ് (59) അന്തരിച്ചു. അസുഖബാധിതനായി കുറച്ചു നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കൗമുദി വാരാന്ത്യപ്പതിപ്പില്‍ 'വാരഫലം' എഴുതിയിരുന്ന കുമാരദാസ് കലാകൗമുദി മുഹൂര്‍ത്തം മാസികയുടെ ആരംഭകാലം മുതല്‍ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തു വരികയായിരുന്നു. കോവളത്തെ കുഞ്ഞുകൃഷ്ണന്‍ ജ്യോത്സ്യന്റെ മകനാണ്. ഭാര്യ- വിജയശ്രീ (ചീഫ് മാനേജര്‍, എസ്ബിഐ), മകള്‍- ദേവി.കെ. ദാസ് (വിദ്യാര്‍ത്ഥിനി, ബംഗളൂരു). സംസ്‌കാരം കോവളം നെടുമത്തെ കുടുംബവീടായ ശ്രീപത്മത്തിലെ വീട്ടുവളപ്പില്‍ നടന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :