അപർണ|
Last Modified തിങ്കള്‍, 30 ഏപ്രില്‍ 2018 (16:31 IST)
ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. ഈ സമയത്ത് പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ ചില്ലറയല്ല. സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് വളരെ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ആർത്തവം വിശ്വാസവുമായി ബന്ധപ്പെടുത്തുന്നത് ഹിന്ദു മതമാണ്. ആർത്തവം ആകുമ്പോൾ നാട്ടിൻപുറങ്ങളിൽ ഉള്ളവർ ‘പുറത്തായി’ എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ പെൺകുട്ടികൾ നിലവിളക്കിൽ തൊടരുത്, തുളസി, കറിവേപ്പില, ആര്യവേപ്പില തുടങ്ങിയ ഔഷധങ്ങളിൽ സ്പർശിക്കരുതെന്നുമെല്ലാം പഴമക്കാർ പറയും.
രജസ്വലകളായ സ്‌ത്രീകള്‍ തൊട്ടാല്‍ വിത്തുകള്‍ മുളക്കാതിരിക്കുകയും, ചെടികള്‍ ഉണങ്ങിപ്പോവുകയും, കായ്‌കള്‍ കൊഴിഞ്ഞുപോവുകയും ഒക്കെ ചെയ്യുമെന്നു നമ്മള്‍ വിശ്വസിച്ചുപോന്നു. തൊട്ടശുദ്ധമാക്കാന്‍ പാടില്ലാത്തതാണല്ലോ ദൈവം. അതു കൊണ്ടു തന്നെ ദൈവസാന്നിദ്ധ്യമുള്ള സമയത്ത് സ്‌ത്രീയേയും തൊടാന്‍ പാടില്ല എന്നവര്‍ വിശ്വസിച്ചുപോന്നു.
എന്നാൽ, ഇന്നത്തെ കാലത്തെ പെൺകുട്ടികളോട് ഇതിനെ കുറിച്ച് പറഞ്ഞാൽ അവർക്ക് വലിയ ധാരണയൊന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ, ഇക്കാര്യങ്ങളൊന്നും അവർ ശ്രദ്ധിക്കാറില്ല. തുളസിച്ചെടിയിൽ തൊടെരുതെന്ന് പറഞ്ഞാൽ ‘അതെന്താ തുളസിക്കും കറിവേപ്പിലയ്ക്കും കൊമ്പുണ്ടോ’ എന്ന് ചോദിക്കുന്നവരാണ് ന്യൂ ജെൻ.