അപർണ|
Last Updated:
വ്യാഴം, 24 മെയ് 2018 (10:32 IST)
ഹിന്ദു മതാചാരപ്രകാരം വിവാഹിതരായ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം ചാർത്തണമെന്നാണ് പണ്ടുമുതലേ പറയുന്നത്. ഒരു സ്ത്രീ വിവാഹിതയാണോ എന്ന് തിരിച്ചറിയാന്‍ സീമന്ത രേഖയിലെ കുങ്കുമം സഹായിക്കും. അതേസമയം, വിധവകൾ നെറ്റിയിൽ സിന്ദൂരം തൊടാനും പാടില്ല.
എന്നാല്‍ വിധവകള്‍ സിന്ദൂരം തൊടരുത് എന്ന് ജ്യോതിഷവും പറയുന്നുണ്ട്. ഇതിനു കാരണം നമ്മുടെ എല്ലാ വികാരങ്ങളുടേയും കേന്ദ്രമാണ് പിറ്റിയൂട്ടറി ഗ്രന്ഥി. ഇത്തരത്തില്‍ സിന്ദൂരം ധരിയ്ക്കുമ്പോള്‍ ഇത് ലൈംഗിക വികാരങ്ങളെ ഉണര്‍ത്തുമെന്നാണ് ശാസ്ത്രം പറയുന്നത്.
മുതിർന്നവരോട് ചോദിച്ചാൽ ‘ഭർത്താവ് ജീവിച്ചിരിക്കുന്നതിന്റെ തെളിവാണ് സിന്ദൂരം‘ എന്നാണ് പറയുക. എന്നാൽ, സിന്ദൂരധാരണം എന്ന ആചാരത്തെക്കുറിച്ച് ആചാര്യന്മാർ പറയുന്നത് മറ്റൊന്നാണ്.
മുടിയുടെ പകര്‍പ്പ്, അഥവാ നെറ്റിയുടെ ഏകദേശം മദ്ധ്യഭാഗത്തായി മുടി രണ്ടായി പകര്‍ന്നു പോകുന്ന ഭാഗം.
അവിടെ താഴെനിന്നും മുകളിലേക്ക് സിന്ദൂരം ചാര്‍ത്തുന്നതിലൂടെ ‘ഇവളുടെ കന്യകാത്വം ഒരു പുരുഷനാല്‍
ഛേദിക്കപ്പെട്ടിരിക്കുന്നു’ എന്ന് അറിയിക്കുകയാണ് ചെയ്യുന്നത്.
അതിലൂടെ നാം ഒരു വ്യക്തിയെ മാത്രമല്ല ഒരു വലിയ സംസ്കാരത്തെ കൂടിയാണ് ആദരിക്കുന്നത്.