സീമന്തരേഖയിൽ ഈ അടയാളമുണ്ടാകാൻ പാടില്ല, മരണം വരെ സംഭവിച്ചേക്കാം

സീമന്തരേഖയിൽ സിന്ദൂരം മാത്രമേ പാടുള്ളു, ഇല്ലെങ്കിൽ...

അപർണ| Last Modified ബുധന്‍, 23 മെയ് 2018 (14:30 IST)
ഏതൊരാളുടേയും ശരീരത്തില്‍ പല ഭാഗങ്ങളിലായി മറുകുകള്‍ ഉണ്ടാകും. ഈ മറുകുകളെല്ലാം വ്യത്യസ്തമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുക. ചിലപ്പോള്‍ ഇതു ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ സൂചനയായിരിക്കും. മറ്റു ചിലപ്പോഴാകട്ടെ ചില രോഗങ്ങളേയും സൂചിപ്പിക്കും.


മറുകുകൾ സൗന്ദര്യത്തിന്റെ രഹസ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. ജ്യോതിഷ ശാസ്ത്രം അനുസരിച്ച് മറുകുകൾക്ക് നമ്മുടെ ജീവിതവുമായി വലിയ ബന്ധമുണ്ടത്രേ. ശരീരത്തിന്റെ ഓരോ ഭാഗത്തുള്ള മറുകിനും ഓരോ പ്രത്യേകതയുണ്ടത്രേ. ഓരോ മറുകിനും ഓരോ പ്രത്യേകതയുണ്ട്.

കൈയിലെ ജീവിതരേഖയുടെ നടുവിലായി മറുകു വരുന്നതു നല്ലതല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇതു ഗുരുതരരോഗങ്ങള്‍ വരുന്നതിനും ഭാഗ്യങ്ങള്‍ ഇല്ലാതാകുന്നതിനും കാരണമാകുമെന്നാണ് വിശ്വാസം. ഹൃദയരേഖയ്ക്കു നടുവിലായി മറുകു വരുന്നത് മരണകാരണമായ രോഗങ്ങളിലേയ്ക്കു നയിച്ചേക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു.

ആയൂര്‍രേഖയില്‍ മറുക് ഉള്ളവര്‍ക്ക് തലവേദന, മൈഗ്രേയ്ന്‍ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകും. ഇവരുടെ തലവേദന ഒരിക്കലും വിട്ടുമാറുകയും ഇല്ലയെന്നാണ് വിശ്വാസം. ഭാഗ്യം അവസാനിച്ചു എന്നതിന്റെ സൂചനയാണ് ഭാഗ്യരേഖയ്ക്കു നടുവിലായി വരുന്ന മറുകെന്നും പഴമക്കാര്‍ പറയാറുണ്ട്.

വിവാഹരേഖയില്‍ മറുക് വരുന്നത് പ്രണയതകര്‍ച്ചയ്ക്കും വിവാഹ മോചനത്തിനും കാരണമായേക്കും. ഉള്ളം കൈയില്‍ ഇടുതുവശത്തായി മറുകുണ്ടെങ്കില്‍ വിവാഹം വൈകുമെന്നും മോതിരവിരലിനു താഴെ മറുകു കാണപ്പെട്ടാല്‍ നിങ്ങളുടെ ബന്ധത്തെയെല്ലാം മോശമായി ബാധിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :