നക്ഷത്രങ്ങളെ മൂന്ന് ഗണങ്ങളായാണ് തിരിച്ചിരിക്കുന്നത് - ദേവഗണം, മനുഷ്യഗണം, അസുരഗണം എന്നിങ്ങനെ. വിവാഹിതരാവുന്ന സ്ത്രീ പുരുഷന്‍മാരുടെ ഗണം ഒന്നായാല്‍ വളരെ ശുഭമാണ്. പുരുഷന്‍ ദേവ ഗണവും സ്ത്രീ മനുഷ്യ ഗണവും ആയാലും ഫലം ശുഭം. അസുരഗണ പുരുഷന് മനുഷ്യ ഗണ സ്ത്രീ ഉത്തമമല്ല. മനുഷ്യഗണ പുരുഷന് ദേവഗണ സ്ത്രീ അശുഭമാണു താനും. ദേവഗണത്തിലോ മനുഷ്യ ഗണത്തിലോ ജനിച്ച പുരുഷന് അസുര ഗണത്തിലുള്ള സ്ത്രീ തീര്‍ത്തും വര്‍ജ്ജ്യമാണ്.
യോനിപ്പൊരുത്തം
നക്ഷത്രങ്ങളെ വിവിധ യോനികളായി തിരിച്ചിരിക്കുന്നു. വിവാഹ ജീവിതത്തിലെ ചേര്‍ച്ചയും ലൈംഗികമായ ചേര്‍ച്ചയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
മനുഷ്യന്‍, കുതിര, ആന, ആട്, പാമ്പ്, പട്ടി, പൂച്ച, എലി, സിംഹം/പുലി, പശു, കുരങ്ങ്, മാന്‍, ഒട്ടകം എന്നിങ്ങനെയാണ് യോനികള്‍. ഇതില്‍ പശു, കുതിര, ഒട്ടകം തുടങ്ങിയ വ്യത്യസ്തമാണെങ്കിലും ഏതാണ്ട് സമാനമായ യോനികളായി കണക്കാക്കാം. പാമ്പ്, പൂച്ച, എലി എന്നിവയെല്ലാം തീര്‍ത്തും വ്യത്യസ്തമായ യോനികളാണ്. സ്ത്രീ പുരുഷന്‍മാരുടെ നക്ഷത്രങ്ങള്‍ ഒരേ യോനിയില്‍ ആണെങ്കില്‍ ഉത്തമമാണ്.
ഒന്ന് പശു യോനിയും മറ്റേത് മനുഷ്യ യോനിയുമാണെങ്കില്‍ മധ്യമവും ഒന്ന് പശു യോനിയും മറ്റേത് ---- സരീസൃപ -- യോനിയും ആണെങ്കില്‍ അധമം ആണ്. ഒന്ന് മനുഷ്യ യോനിയും മറ്റേത് പക്ഷിയോനിയോ അല്ലെങ്കില്‍ സരീസൃപ യോനിയും ആണെങ്കില്‍ ഒരിക്കലും ജാതകങ്ങള്‍ ചേര്‍ക്കാന്‍ പാടില്ല.