അവിട്ടം : 2008 എങ്ങനെ ?

WEBDUNIA|

പ്രവൃത്തിയിലെ ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും 2008 ല്‍ അവിട്ടം നാളുകാര്‍ക്ക് ഗുണകരമാവും. പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനം കൊണ്ട് മുഖം രക്ഷിക്കും. സാമ്പത്തിക നില ഭദ്രമാക്കാന്‍ വേണ്ടി കഠിനമായി യത്നിക്കേണ്ടിവരും.

ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കും. വാഹന ലബ്ധിക്കും സാധ്യത. ആഡംബര വസ്തുക്കള്‍ ലഭിക്കാന്‍ അവസരമുണ്ടാവും. യാത്രകൊണ്ട് നേട്ടങ്ങളുണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത. ആരോഗ്യ രംഗത്ത് അശ്രദ്ധമൂലം ചില പ്രശ്നങ്ങള്‍ ഉണ്ടാവും.

അഹങ്കാരം ഒഴിവാക്കിയും മിത ഭാഷണത്തിലൂടെയും ഏതു രംഗത്തും വിജയം കൈവരിക്കാമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കുക ഉത്തമം. അമിതാവേശം അത്യാപത്തിലേക്ക് എത്തിക്കും - ജാഗത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :