രാശിചക്രം

WEBDUNIA|
എന്താണ് രാശി ?

നവഗ്രഹങ്ങളുടെ ഭ്രമണ പഥമാണ് രാശിചക്രം. വിവിധ രാശികള്‍ അടങ്ങുന്നതു കൊണ്ടാണ് ഇതിനെ രാശി ചക്രമെന്ന് പറയുന്നത്. ദീര്‍ഘ വൃത്താകൃതിയിലുള്ള രാശി ചക്രത്തില്‍ 12 രാശികളാണുള്ളത്.

അല്ലെങ്കില്‍ രാശിചക്രത്തെ 12 സമവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. ഓരോ സമവിഭാഗത്തിലും അല്ലെങ്കില്‍ രാശിയിലും 30 ഭാഗങ്ങള്‍ അല്ലെങ്കില്‍ ഡിഗ്രികള്‍ ഉണ്ട്.

രാശികള്‍ തുടങ്ങുന്നത് വലത്തു നിന്ന് ഇടത്തോട്ട് അല്ലെങ്കില്‍ കിഴക്കു നിന്ന് പടിഞ്ഞാറോട്ടാണ് എന്നാണ് നിഗമനം.

തിരിച്ചറിയാനായി ഭ്രമണ പഥത്തിലെ നക്ഷത്ര സമൂഹങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ രാശിക്കും ഓരോ രൂപവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംസ്കൃതത്തില്‍ ഓരോ രാശിയിലെയും നക്ഷത്ര സമൂഹത്തിനും അവയുടെ ആകൃതിക്കനുസരിച്ച് നല്‍കിയ പേരുകളാണ് മലയാളത്തില്‍ രാശികളുടെ പേരായി തീര്‍ന്നത്. ഇതു തന്നെ പിന്നീട് മലയാള മാസങ്ങള്‍ക്ക് പേരായി തീരുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :