തുലാത്തില്‍ ശനി നില്‍ക്കുമ്പോഴാണ് ജനനമെങ്കില്‍ ആള് പ്രസിദ്ധനാവും. ധനവാനാകും. സുഖഭോഗങ്ങള്‍ അനുഭവിക്കാനുള്ള യോഗമുണ്ടാകും. നേതൃസ്ഥാനത്തേക്ക് വരികയും ചെയ്യും.
എന്നാല്‍ വൃശ്ചികത്തില് ശനി നില്‍ക്കുമ്പോഴാണ് ജനനമെങ്കില്‍ അസ്വാതന്ത്ര്യമാണ് ഉണ്ടാവുക. എങ്കിലും പട്ടാളം, പൊലീസ് തുടങ്ങിയ വകുപ്പുകളില്‍ ജോലിക്ക് സാധ്യതയുണ്ട്. അടിക്കുക, കൊല്ലുക എന്നിവയ്ക്കുള്ള അധികാരം ഉണ്ടായിരിക്കും.
ധനുവിലോ മീനത്തിലോ ശനി നില്ക്കുമ്പോള് ജനിച്ചാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലി ലഭിക്കും. നല്ല ഭാര്യയും മക്കളും ഉണ്ടാവും. വാര്‍ദ്ധക്യത്തില്‍ സുഖം അനുഭവിക്കും. ദീര്‍ഘായുസ്സും ഉണ്ടാവും. അനീതിയെ എതിര്‍ക്കാനുള്ള താത്പര്യം ഏറും.
മകരത്തിലോ കുംഭത്തിലോ ശനി നില്ക്കുമ്പോള് ജനിച്ച ആള്‍ക്ക് വലിയ കമ്പനികളുടെയോ ഫാക്ടറികളൂടെയോ തൊഴിലാളികളുടെയോ മേധാവി ആകാന്‍ കഴിയും. ഐശ്വര്യവും ധനവും ഉണ്ടാകും