ധാരാളം വെള്ളം കുടിക്കുക. ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.
കാത്സ്യം അടങ്ങിയ ഭക്ഷണം അധികം കഴിക്കാതിരിക്കുക. വൈറ്റമിന്‍ ഡി അടങ്ങിയ ആഹാരവും അധികം കഴിക്കാതിരിക്കുക. കാത്സ്യം ശരീരത്തില്‍ അധിക അഗിരണം ചെയ്യാതിരിക്കാന്‍ ഇതു കൊണ്ട് കഴിയും.
ഓക്സലേറ്റ് അധികമുളള ആഹാരം കഴിക്കാതിരിക്കുക. ചീര, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്, കോഫി, ചായ , ചോക്ലേറ്റ് എന്നിവ അധികം കഴിക്കാതിരിക്കുക. മാംസ്യം അധികമുളള ആഹാരങ്ങളും ഒഴിവാക്കാം. പ്രത്യേകിച്ചും ഇറച്ചിയും മറ്റും. ഉപ്പും മിതമായി ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍, നാരങ്ങ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ചികിത്സ
വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ എപ്പോഴും ശസ്ത്രക്രിയ തന്നെ വേണമെന്നില്ല. ഡോക്ടര്‍ ഉപദേശിക്കുന്നതിനനുസരിച്ച് ധാരാളം വെള്ളം കുടിക്കുകയും നിര്‍ദ്ദേശിക്കുന്ന മരുന്ന് കൃത്യമായി കഴിക്കുകയും ചെയ്യുന്നത് രോഗം മാറാന്‍ സഹായകമാണ്. കല്ലുകള്‍ അലിയിച്ച് കളയാന്‍ ചികിത്സകള്‍ ഒരു പരിധി വരെ സഹായിക്കും. എന്നാല്‍, കല്ലുകള്‍ അലിയിച്ച് കളയാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കാറുണ്ട്.