ബധിരത: ശസ്ത്രക്രിയ നേരത്തെ വേണം

WEBDUNIA|
കുഞ്ഞ് ജനിച്ചാല്‍ അതിന്‍റെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നമ്മള്‍ അറിയാന്‍ ശ്രമിക്കാറുണ്ട്- തൊട്ടുനോക്കുക, കണ്ണിനുമുന്നില്‍ സാധനങ്ങള്‍ അനക്കി കാണിക്കുക, കൈ ഞൊടിച്ചും ശബ്ദമുണ്ടാക്കി നോക്കുക എന്നിങ്ങനെയൊക്കെ.

കുഞ്ഞ് ശബ്ദം ശ്രദ്ധിക്കുന്നുണ്ടോ? ജന്മനാ ബധിരതയുണ്ടോ എന്നറിയേണ്ടതും അത്യാവശ്യമാണ്. ഇത് എത്രനേരത്തെ മനസ്സിലാക്കുന്നുവോ അത്രയം നല്ലതാണ് എന്ന് ഡോ. പി. മോഹനകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട്ട് ഗോവിന്ദപുരത്തെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഇ.എന്‍.ടി വിഭാഗത്തിലെ ഡോക്ടറാണ് ഡോ.മോഹനകൃഷ്ണന്‍. ബധിരതയുള്ളവര്‍ക്ക് കോക്ളിയന്‍ ഇംപ്ളാന്‍റ് വളരെ ഫലപ്രദമാണെന്നും ഡോക്ടര്‍ പറയുന്നു.

ജന്മനാ കേള്‍വിക്കുറവുള്ള കുട്ടികളിലാണ് ഇത് അധികവും പ്രയോജനപ്പെടുന്നത്. ജനനശേഷം മൂന്നുവര്‍ഷത്തിനുള്ളിലാണ് സംസാരഭാഷ വികസിക്കുന്നത്. കേള്‍വി സംസാരഭാഷയുടെ വികസനത്തിന് പരമപ്രധാനമാണ്. ഒരു കുട്ടി ജന്മനാ ബധിരനാണോ അല്ലയോ എന്ന് എത്രവേഗം തിരിച്ചറിയുന്നോ അത്രയും പ്രയോജനം കോക്ളിയ ഇംപ്ളാന്‍റ് കൊണ്ടു ലഭിക്കും.

ഈ തിരിച്ചറിവ് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. ആദ്യത്തെ മൂന്നുവയസ്സിനുള്ളില്‍ ബധിരത തിരിച്ചറിയുകയും കോക്ളിയാര്‍ വച്ചുപിടിപ്പിക്കുകയും ചെയ്താല്‍ സാധാരണ നിലയിലേക്ക് സംസാരശേഷിയേയും സംസാരഭാഷയേയും വികസിപ്പിച്ചെടുക്കാം.

കോക്ളിയാര്‍ ഇംപ്ളാന്‍ററിനുശേഷം സ്പീച്ച് തെറാപ്പി നിര്‍ബന്ധമാണ്. ബധിരതയുടെ ലോകത്തുനിന്നും കേള്‍വിയുടെ മായാപ്രപഞ്ചത്തിലേക്കു കുട്ടിയെ തിരിച്ചുകൊണ്ടുവരുന്നത് ഈ സ്പീച്ച് തെറാപ്പിയാണ്.

പ്രായം കൂടുന്നതിനുസരിച്ച് കോക്ളിയര്‍ ഇംപ്ളാന്‍റിന്‍റെ പ്രയോജനം കുറഞ്ഞു കൊണ്ടിരിക്കും. ആറു വയസ്സിനുശേഷം കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ ചെയ്താല്‍ പ്രയോജനവും ഫലപ്രാപ്തിയും ഇവര്‍ ഉപയോഗിച്ചിരുന്ന സ്പീച്ച് തെറാപ്പിയും ശ്രവണ സഹായികളെയും ആശ്രയിച്ചിരിക്കും.

ബധിരതയുടെ ലോകം കുട്ടിയില്‍ വരുത്തിയ ധാരണകളും കാഴ്ചപ്പാടുകളും വളരെ വ്യത്യസ്തമായതുകൊണ്ട് കുട്ടി അതിജീവിച്ച നിശബ്ദതയുടെ ലോകം കുറയ്ക്കാന്‍ കഴിവതും വേഗത്തില്‍ കുട്ടി ബധിരനാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുകയാണ് ഏക പോംവഴി.

എന്നാല്‍ ഭാഷ വികാസം പ്രാപിച്ചതിനുശേഷം കേള്‍വി നഷ്ടപ്പെട്ടവരില്‍ കോക്ളിയര്‍ ഇംപ്ളാന്‍റിന്‍റെ ഫലപ്രാപ്തി വളരെക്കൂടുതലാണ്. ഉദാഹരണത്തിന് മെനഞ്ചൈറ്റിസ് പോലുള്ള അസുഖത്തിലൂടെ കോക്ളിയക്കു ക്ഷതം സംഭവിച്ചവരില്‍ പ്രായം, ഭാഷ മനസ്സിലാക്കുവാനുള്ള കഴിവ്, ശ്രവണസഹായിയുടെ ഉപയോഗം, സ്പീച്ച് തെറാപ്പി തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും ഫലപ്രാപ്തി.

കോക്ളിയര്‍ ഇംപ്ളാന്‍റിനുമുമ്പ് മെനിഞ്ചൈറ്റീസിനുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമായും എടുത്തിരിക്കണം. ഏതാണ്ട് മൂന്നുമണിക്കൂര്‍ വേണ്ടിവരുന്ന ശസ്ത്രക്രിയയിലൂടെയാണ് കോക്ളിയര്‍ വച്ചു പിടിപ്പിക്കുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുശേഷം രോഗിയ്ക്ക് ആശുപത്രി വിടാം.

ലോകത്ത് അമ്പതു രാജ്യങ്ങളിലായി അറുനൂറോളം കോക്ളിയര്‍ ഇംപ്ളാന്‍റ് കേന്ദ്രങ്ങളുണ്ട്. ഇന്ത്യയില്‍ പതിനഞ്ചോളം സെന്‍ററുകളില്‍ കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ നടത്തുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട്ടെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (മിംസ്) മാത്രമാണ് കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ ശസ്ത്രക്രിയ നടത്തുന്നത്.

ആസ്ട്രേലിയയില്‍ വിദഗワ പരിശീലനം സിദ്ധിച്ച ഡോക്ടര്‍ എം.പി മനോജ് ഓഡിയോളജിസ്റ്റ് ശശിധരന്‍ പി. നായര്‍ എന്നിവരാണ് കോക്ളിയര്‍ ഇംപ്ളാന്‍റേഷന്‍ നടത്തുന്നത്. ഇവര്‍ ഇതുവരെ പതിനൊന്നോളം ശസ്ത്രി്രകയകള്‍ വിജയപ്രദമായി നടത്തുകയുണ്ടായി. ആഗോള തലത്തില്‍ പ്രാധാന്യം നേടിവരുന്ന ഈ നൂതന ശസ്ത്രക്രിയയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ [ിശശശ.ഡമഡദഫണടല.ഡമബ[ി സന്ദര്‍ശിയ്ക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :