ക്യൂറി ദമ്പതിമാരുടെ റേഡിയം

WEBDUNIA|
ശാസ്ത്രരംഗത്ത് ഏറെ പ്രാധാന്യമുള്ള മൂലകമാണ് റേഡിയം. 1898 ഡിസംബര്‍ 21ന് മേരിക്യൂറിയും ഭര്‍ത്താവ് പിയറി ക്യൂറിയും ചേര്‍ന്നാണ് ഈ മൂലകം കണ്ടു പിടിച്ചത്.

പിച്ച് ബ്ളന്‍റില്‍ നിന്ന് ക്ളോറയിഡ് ലവണങ്ങള്‍ വേര്‍തിരിച്ചപ്പോള്‍ രണ്ട് പുതിയ മൂലകങ്ങള്‍ ലഭിച്ചു. ഇതിലൊന്നാണ് റേഡിയം. മറ്റൊന്ന് പൊളോണിയം.

പിയറിയും അദ്ദേഹത്തിന്‍റെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് റേഡിയം താപം പുറപ്പെടുവിക്കുന്നുവെന്ന് കണ്ടു പിടിക്കുകയും അതിലൂടെ അണുശക്തി കണ്ടു പിടിക്കുകയും ചെയ്തു. റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളില്‍ കാന്തിക മണ്ഡലം പ്രയോഗിക്കുമ്പോള്‍ റേഡിയേഷന്‍ ഉണ്ടാകുന്നു.

ഇങ്ങനെ ഉണ്ടാകുന്ന 21 കിരണങ്ങളില്‍ ചിലത് ചാര്‍ജൊന്നുമില്ലാത്തതായും മറ്റ് ചിലവ നെഗറ്റീവ് ചാര്‍ജ്ജുള്ളവയായും പോസിറ്റീവ് ചാര്‍ജ്ജുള്ളവയായും കണ്ടു. പോസിറ്റീവ് ചാര്‍ജ്ജുള്ളവയെ ആല്‍ഫാ കിരണങ്ങളെന്നും നെഗറ്റീവ് ചാര്‍ജ്ജുള്ളവയെ ബീറ്റാ കിരണങ്ങളെന്നും ചാര്‍ജ്ജില്ലാത്തവയെ ഗാമാ കിരണങ്ങളെന്നും വിളിച്ചു.

1903ല്‍ മേരിക്കും പിയറിക്കും നോബല്‍ സമ്മാനം ലഭിച്ചു. ഹെന്‍ട്രി ബക്കറല്‍ കണ്ടു പിടിച്ച റേഡിയേഷന്‍ പ്രതിഭാസത്തെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിനാണ് ഈ സമ്മാനം ലഭിച്ചത്. റേഡിയോ ആക്ടീവ് യൂണിറ്റിന് ക്യൂറി എന്ന പേരുകൊടുത്തത് പിയറി ക്യൂറിയുടെ ബഹുമാനാര്‍ത്ഥമായിരുന്നു.

1911ല്‍ വീണ്ടും മാഡം ക്യൂറിക്ക് നോബല്‍ സമ്മാനം ലഭിച്ചു. ഇത്തവണ ലഭിച്ചത് രസതന്ത്രത്തിനായിരുന്നു. രസതന്ത്രത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും റേഡിയം പൊളോണിയം എന്നീ മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനുമാണ് നോബല്‍ സമ്മാനം ലഭിച്ചത്.

ഭര്‍ത്താവിന്‍റെ മരണ ശേഷം പോള്‍ ലാങ്വേയുമായുള്ള മാഡം ക്യൂറിയുടെ അടുപ്പം വിവാദത്തിന് വഴിതെളിച്ചു. തന്‍റെ കണ്ടു പിടിത്തമായ റേഡിയം ഡോക്ടര്‍മാരും സൗന്ദര്യവര്‍ദ്ധക സാമഗ്രികളുടെ ഉല്പാദകരും യാതൊരു മാനദണ്ഡവുമില്ലാതെ ഉപയോഗിക്കുന്നത് മാഡം ക്യൂറിയെ വളരെ വേദനിപ്പിച്ചു.

1934ല്‍ രക്താര്‍ബുദം പിടിപെട്ടായിരുന്നു മാഡം ക്യൂറിയുടെ അന്ത്യം. റേഡിയോ ആക്ടീവ് കിരണങ്ങളേറ്റായിരുന്നു അവര്‍ക്ക് അര്‍ബുദ ബാധയുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :