കൊച്ചുകുഞ്ഞിന് ശസ്ത്രക്രിയയോ?

WEBDUNIA|
ആകാമോ? ആവാം എന്നല്ല, പലപ്പോഴും എത്ര നേരത്തെ ശസ്ത്രക്രിയ ചെയ്യുന്നുവോ അത്രത്തോളമത് കുഞ്ഞിന് ഗുണം ചെയ്യും എന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. കോഴിക്കോട് ഗോവിന്ദപുരത്തെ മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ശിശുവിഭാഗം ശസ്ത്രക്രിയാ വിദワന്‍ ഡോ. എബ്രഹാം മാമ്മന്‍ നേരത്തെ ശസ്ത്രക്രിയ നടത്തേണ്ട രോഗങ്ങളെയും സാഹചര്യങ്ങളെയും അവ കൊണ്ടുണ്ടാകുന്ന ഗുണങ്ങളെയും വിവരിക്കുന്നു.

ആരോഗ്യ പരിപാലന രംഗത്ത് പീഡിയാട്രിക് ശസ്ത്രക്രിയയ്ക്ക്പ്രാധാന്യം ഏറുകയാണ്. ചില അവസരങ്ങളില്‍ കുട്ടികള്‍ക്കും ശസ്ത്രക്രിയ അത്യാവശ്യമായി വന്നേക്കാം. ഈ വിഭാഗത്തില്‍ ഉണ്ടായിട്ടുള്ള വേഗതയാര്‍ന്ന പുരോഗമനങ്ങള്‍ മൂലം പീഡിയാട്രിക് സര്‍ജറി പ്രത്യേക വിഭാഗമായി വികസിക്കുകയും ചെയ്തിരിക്കുന്നു.

ഒരു ചെറിയ അസുഖം പോലും, ഉദാഹരണത്തിന് കുട്ടികളിലെ ഹെര്‍ണിയ ഒരു പ്രായപൂര്‍ത്തിയായ ആളിലുണ്ടാവുന്നതിനെക്കാള്‍ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഒരു പീഡിയാട്രിക് സര്‍ജന്‍ തന്നെ കൈകാര്യം ചെയ്യേണ്ടതുമാണ്.

കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ആശങ്ക കുഞ്ഞ് എങ്ങനെ ഓപ്പറേഷന്‍ സഹിക്കും എന്നാണ്. പക്ഷേ കുട്ടികള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഇത്തരം സാഹചര്യങ്ങളുമായി അനുകൂലമായി പ്രതികരിക്കുന്നവരാണ്.

ഹെര്‍ണിയ, ഹൈഡ്രോസീല്‍, അണ്‍ഡിസന്‍റഡ് ടെസ്റ്റിസ് (വൃഷണം താഴേക്കിറങ്ങാത്ത അവസ്ഥ) എന്നിങ്ങനെ കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ ഒരു ദിവസം കൊണ്ട് ചികിത്സിക്കാവുന്നതാണ്. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ കിടക്കേണ്ട ആവശ്യം പോലുമില്ല. എന്നാല്‍ അപ്പന്‍ഡെക്റ്റമി പോലുള്ള സര്‍ജറിക്ക് ഏതാനും ദിവസത്തെ പരിചരണം ആവശ്യമായി വന്നേക്കാം.

മയക്കല്‍മരുന്ന് സുരക്ഷിതമാണോ?

രക്ഷിതാക്കളുടെ ആശങ്കയ്ക്ക് മറ്റൊരു കാരണം കുട്ടികള്‍ക്ക് നല്‍കുന്ന അനസ്തേഷ്യയെ (മയക്കല്‍) കുറിച്ചാണ്. കുഞ്ഞുങ്ങള്‍ക്കെല്ലാം പ്രത്യേകിച്ചുള്ള പീഡിയാട്രിക് അനസ്തേറ്റിസ്റ്റ് ഇന്ന് അനസ്തേഷ്യയുടെ ഭാഗമാണ്.

കുട്ടികള്‍ക്ക് പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക് അനസ്തേഷ്യ നിദാനമാണ്. എങ്കിലും ഈ രംഗത്തുണ്ടായ പുരോഗതി സങ്കീര്‍ണതകളും പ്രശ്നങ്ങളും ലഘൂകരിക്കുന്നു.

നിയോനാറ്റല്‍ ശസ്ത്രക്രിയ

ജന്മനായുള്ള അംഗവൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിയോനേറ്റല്‍ സര്‍ജറിയിന്ന് വളരെയധികം പുരോഗമിക്കുന്നു. പാത്തോളജിയിലെ അറിവും പുരോഗമനവും ഇത്തരം മാല്‍ഫേര്‍മേഷന്‍സു വളരെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് തെളിയിച്ചിരിക്കുന്നു.

മലദ്വാരം ഇല്ലാതെയോ ചെറുകുടലിലോ യൂറീറ്ററിലോ ഉണ്ടാകുന്ന തടസ്സങ്ങളോടു കൂടി ജനിക്കുന്ന കുഞ്ഞുങ്ങളെ ഇന്ന് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നു.
കോസ്മറ്റിക് സര്‍ജറിയിലൂടെ മുച്ചിറി, കെഫ്റ്റ് പോലേറ്റോ ഉള്ള കുട്ടികളെയും അത്ഭുതകരമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :