ഇന്ത്യന്‍ ക്രൈസ്തവരുടെ ചരിത്രത്തിലെ ഏറ്റവും പുണ്യമായ ഒരു മുഹൂര്‍ത്തമായിരിക്കും ഇത്. സഹനത്തിലൂടെ ദൈവ പ്രീതിയുടെ പുണ്യ പാത്രമായി മാറിയ വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ അപ്പോള്‍ വിശുദ്ധയായി മാറും.
കേരളത്തിലേയും രാജ്യത്തേയും ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയത്തില്‍ ദിവ്യ വെളിച്ചമായി അല്‍ഫോണ്‍സാമ്മയുടെ സ്മൃതികള്‍ ജ്വലിച്ചു നില്‍ക്കും.
റോമിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് മുട്ടത്ത് പാടത്ത് അന്ന എന്ന അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുക.
PRO
PRO
ഭാരത ക്രൈസ്തവ സഭയിലെ ആദ്യത്തെ വിശുദ്ധയാണ് അല്‍ഫോണ്‍സാമ്മ. കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് പഴൂപ്പറമ്പില്‍ ജോസഫ്-മേരി ദമ്പതികളുടെ മകളായാണ് ജനനം. സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍, സെന്‍റ് ജോണ്‍ ഡി ബ്രിട്ടോ, സെന്‍റ് ഗോണ്‍സാലോ ഗ്രേഷ്യസ് എന്നിവര്‍ക്കുശേഷം ഇന്ത്യയില്‍നിന്നു വിശുദ്ധ പദവിയിലെത്തുന്ന നാലാമത്തെ വ്യക്‌തികൂടിയാണ് ഇവര്‍.
അരനൂറ്റാണ്ടിലേറെ നീണ്ട നടപടിക്രമങ്ങളുടെ ഒടുവിലാണ് ഒക്ടോബര്‍ 12ന് അല്‍ഫോന്‍സാമ്മ വിശുദ്ധയാവുന്നത്. 1953 ല്‍ പാലാ രൂപതയുടെ ആദ്യ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്‍റെ കാലത്താണു നാമകരണ നടപടികള്‍ ആരംഭിക്കുന്നത്.
ദൈവദാസി, ധന്യ പദവികള്‍ക്കുശേഷം 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തു നടന്ന മഹാസമ്മേളനത്തിലാണ് അല്‍ഫോന്‍സാമ്മയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.