ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന പേരില്‍ പത്രങ്ങളില്‍ അല്‍ഫോണ്‍സാമ്മ നിറഞ്ഞു നിന്നു. അസുഖങ്ങള്‍ മാറാന്‍, പരീക്ഷയില്‍ ജയിക്കാന്‍, കഷ്ടതകള്‍ മാറാന്‍, ഉദ്ദേശിച്ച കാര്യങ്ങള്‍ ശരിയാവാന്‍ എല്ലാം അല്‍ഫോണ്‍സാമ്മയുടെ മാധ്യസ്ഥത്തിനായി ആയിരങ്ങളാണ് ഭരണങ്ങാനത്ത് എത്തിയത്.
സിസ്റ്റര്‍ അല്‍ഫോണ്‍സയുടെ ദിവ്യത്വം തിരിച്ചറിഞ്ഞതോടെ അവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സഭാ നേതൃത്വം ആരംഭിച്ചു. ഇതിനായി പഠനങ്ങളും ഗവേഷണങ്ങളും തെളിവെടുപ്പുകളും നടന്നു.
1962 ഒക്‍ടോബറില്‍ പാലാ രൂപതാ മേധാവിയായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ വത്തിക്കാനില്‍ എത്തിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ അല്‍ഫോണ്‍സാമ്മ അസുലഭ സുകൃതങ്ങളുടെ അവതാരമാണെന്ന് തിരിച്ചറിഞ്ഞു.
1986 ഫെബ്രുവരി എട്ടിന് മാര്‍പ്പാപ്പ അവരെ വാഴ്ത്തപ്പെട്ടവളാക്കി പ്രഖ്യാപിച്ചു. 2008 ഒക്‍ടോബര്‍ പന്ത്രണ്ടിന് സ്വര്‍ഗ്ഗീയമായ വിശുദ്ധ പദവിയിലേക്ക് എത്തുകയാണ് ഈ യോഗിനി.