അല്‍ഫോണ്‍സാമ്മ :കുട്ടികളുടെ വിശുദ്ധ

WEBDUNIA|
ആയിരത്തിലേറെ നന്ദിപ്രകാശന ഫലകങ്ങളുണ്ട്‌ ചാപ്പലിലെ മ്യൂസിയത്തില്‍. കുട്ടികളുടെ മുഖമാണ് അവയില്‍ മിക്കതിനും‌. അമ്മയുടെ മാധ്യസ്ഥ്യംവഴി സന്താനഭാഗ്യം ലഭിച്ചവര്‍, കുട്ടികളുടെ വിപത്ത് മാറിക്കിട്ടിയവര്‍,കുട്ടികളുടെ മാറാരോഗം മാറിക്കിട്ടിയവര്‍ എന്നിങ്ങനെ പോകുന്നു അവ സമര്‍പ്പിച്ചവര്‍.

അല്‍ഫോന്‍സാമ്മയെ വീണ്ടും വീണ്ടും കാണാന്‍ ഓടിയെത്തുന്ന മാതാപിതാക്കള്‍ക്കുമുണ്ടു കൃതജ്ഞതയുടെ കണ്ണീര്‍ക്കണങ്ങള്‍.. അവരുടെ കുഞ്ഞുങ്ങളെ കൈകളില്‍ ഏറ്റുവാങ്ങി സംരക്ഷിച്ചതിന്..അവര്‍ക്ക് നേര്‍ വഴി കാട്ടിയതിന്....

കുട്ടികളുടെ സ്വഭാവമായിന്നു അമ്മയ്ക്ക്‌. അല്‍ഫോന്‍സാമ്മയുടെ മുഖത്ത് തെളിഞ്ഞു കാണുന്ന നൈര്‍മ്മല്യവും നിഷ്കളങ്കതയും ശിശുസഹജമാണ്.

കുട്ടികള്‍ക്ക് മാത്രമല്ല ഏവര്‍ക്കും സ്വീകാര്യയാണ് കരുണാമയിയായ ഈ അമ്മ. എല്ലാവര്‍ക്കും ഭേദഭാവമന്യേ അവര്‍ അനുഗ്രഹം ചൊരിയുന്നു. ആ ദിവ്യ തേജസ്സിനു മുന്നില്‍ ജാതിമത ഭേദമില്ല. അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ പ്രാര്‍ഥിക്കാനും മാധ്യസ്ഥ്യം യാചിക്കാനുമെത്തുന്ന നാനാ ജാതി മതസ്ഥര്‍ അതിനു തെളിവാണ്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :