വാരണാസിയില്‍ കെജ്‌രിവാളിനു മേല്‍ മഷിയൊഴിച്ചു

വാരണാസി| WEBDUNIA|
PTI
വാരണാസിയില്‍ റാലിക്കെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്‌രിവാളിന്റെ മേല്‍ മഷിയൊഴിച്ചു. നരേന്ദ്ര മോഡിക്കെതിരെ മത്സരിക്കുമോയെന്ന് പ്രഖ്യാപിക്കാനായി ജനാഭിപ്രായം അറിയാനായി ആം ആദ്മി പാര്‍ട്ടി ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ റോഡ് ഷോ നടത്തുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ മഷിയൊഴിഞ്ഞത്.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരേ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ വാരണാസിയില്‍ എത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനു നേരേ ചീമുട്ടയേറുമുണ്ടായിരുന്നു.

കാശി വിശ്വനാഥ് ക്ഷേത്രത്തിനു സമീപം ഇദ്ദേഹത്തിന്‍റെ വാഹനത്തിനു നേരേ ചീമുട്ട എറിയുകയായിരുന്നു. ഒപ്പം കെജ് രിവാളിനെതിരേ മുദ്രാവാക്യവും വിളിച്ചു. പ്രതിഷേധക്കാര്‍ കെജ് രിവാളിനെ വഞ്ചകനെന്നു വിളിച്ചു. ഇതേത്തുടര്‍ന്നു കെജ് രിവാളിനുള്ള സുരക്ഷ കര്‍ശനമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :