ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » വാ‍സ്തുപുരുഷന്‍ ഉണരുന്നത് അറിയണം (Should know when Vastupurusha wake up)
വാസ്തു
Bookmark and Share Feedback Print
 
PRO
വാസ്തുപുരുഷന്‍ എപ്പോഴും ഉണര്‍ന്നിരിക്കുകയല്ലെന്നാണ് വിശ്വാസം. ചില പ്രത്യേക മാസങ്ങളില്‍ പ്രത്യേക ദിവസങ്ങളില്‍ പ്രത്യേക സമയത്ത് മാത്രമേ വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കാറുള്ളൂ. വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് മാത്രമേ ഗൃഹ നിര്‍മ്മിതിയുമായി ബന്ധപ്പെട്ട ശുഭകര്‍മ്മങ്ങള്‍ ചെയ്യാവൂ.

ഗൃഹപ്രവേശം, ഭൂമീ പൂജ, സ്ഥാപനകര്‍മ്മം തുടങ്ങിയ ശുഭകര്‍മ്മങ്ങള്‍ വാസ്തുപുരുഷന്‍ ഉണര്‍ന്നിരിക്കുന്ന സമയത്ത് മാത്രമേ നടത്താവൂ എന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഈ സമയത്ത് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ഗുണഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം.

മേടത്തില്‍ പത്താം ദിവസം ആറാം നാഴികയിലും ഇടവത്തില്‍ ഇരുപത്തിയൊന്നാം ദിവസം എട്ടാം നാഴികയിലും കര്‍ക്കിടകത്തില്‍ പതിനൊന്നാം ദിവസം രണ്ടാം നാഴികയിലും ചിങ്ങത്തില്‍ ആറാം ദിവസം പതിനൊന്നാം നാഴികയിലും തുലാം മാസത്തില്‍ പതിനൊന്നാം ദിവസം രണ്ടാം നാഴികയിലും വൃശ്ചികത്തില്‍ എട്ടാം ദിവസം പത്താം നാഴികയിലും മകരത്തില്‍ പന്ത്രണ്ടാം ദിവസം എട്ടാം നാഴികയിലും കുംഭത്തില്‍ ഇരുപത്തിരണ്ടാം ദിവസം എട്ടാം നാഴികയിലും വാസ്തുപുരുഷന്‍ ഉറക്കമുണരും.

വാസ്തുപുരുഷന്‍ ഉറക്കമുണര്‍ന്നാലും അധിക സമയം കര്‍മ്മനിരതനായിരിക്കില്ല. ഒന്നര മണിക്കൂര്‍ നേരമാണ് വാസ്തുപുരുഷന്‍ കര്‍മ്മനിരതനാവുന്നത്. പല്ലുതേപ്പ്, സ്നാനം, പൂജ, ആഹാരം, മുറുക്ക് എന്നിങ്ങനെ 18 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള അഞ്ച് പ്രവര്‍ത്തികളാണ് ഉണരുന്ന സമയത്ത് ചെയ്യുന്നത്. ഇതില്‍ അവസാനത്തെ 36 മിനിറ്റ് നേരം വാസ്തു സംബന്ധിയായ ശുഭകാര്യങ്ങള്‍ക്ക് അത്യുത്തമമാണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തുപുരുഷന്, ഉണരല്, വാസ്തു ശാസ്ത്രം, വീട്, നിര്മ്മാണം, ജ്യോതിഷം
Advertisement