ഒരു ഗൃഹത്തിലെ അന്തേവാസികള്‍ക്ക് ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകാന്‍ വാസ്തു ശാസ്ത്രത്തില്‍ ചില നിയമങ്ങള്‍ അനുശാസിക്കുന്നുണ്ട്. വീട് ഭാഗ്യ ദിക്കിനെ അഭിമുഖീകരിക്കണം എന്നാണ് ശാസ്ത്രം. വീടിന്റെ പ്രധാന വാതില്‍ ഏതു ദിക്കിനെ അഭിമുഖീകരിക്കുന്നു എന്നാണ് ഇവിടെ ചിന്തിക്കേണ്ടത്. വീടിന്റെ പ്രധാന വാതിലോ മറ്റേതെങ്കിലും വാതിലോ അന്തേവാസിയുടെ ഭാഗ്യ ദിക്കിനെ അഭിമുഖീകരിച്ചിരിക്കണം.
നാളുകളും ഭാഗ്യ ദിക്കുകളും
അന്തേവാസിയുടെ നാളിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാഗ്യ ദിക്കുകള്‍ നിശ്ചയിക്കുന്നത്. അശ്വതി നക്ഷത്രക്കാര്‍ക്ക് കിഴക്ക്, വടക്ക് ദിക്കുകളും ഭരണി, കാര്‍ത്തിക നാളുകാര്‍ക്ക് തെക്കു ദിക്കും രോഹിണി, മകയിരം നാളുകാര്‍ക്ക് തെക്കും, പടിഞ്ഞാറും തിരുവാതിര, ചിത്തിര, തിരുവോണം, അവിട്ടം എന്നീ നാളുകാര്‍ക്ക് വടക്ക്, പടിഞ്ഞാറ്, തെക്ക് എന്നീ ദിക്കുകളും പുണര്‍തം, വിശാഖം, ചതയം എന്നീ നാളുകാര്‍ക്ക് വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നീ ദിക്കുകളും ഭാഗ്യദായങ്ങളാണ്.
പൂയം നാളുകാര്‍ക്ക് വടക്ക്, കിഴക്ക് ദിക്കുകളും ആയില്യം, അനിഴം നാളുകാര്‍ക്ക് കിഴക്ക് ദിക്കും മകം, മൂലം നാളുകാര്‍ക്ക് തെക്ക്, കിഴക്ക്, വടക്ക് ദിക്കുകളും പൂരത്തിന് തെക്ക്, വടക്ക് ദിക്കും ഉത്രം, പൂരാടം, ഉത്രാടം നക്ഷത്രങ്ങള്‍ക്ക് തെക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളും അത്തം നക്ഷത്രക്കാര്‍ക്ക് പടിഞ്ഞാറ്, തെക്ക് ദിക്കുകളും ചോതി നക്ഷത്രക്കാര്‍ക്ക് വടക്ക്, പടിഞ്ഞാറ് ദിക്കുകളും തൃക്കേട്ട, ഉത്രട്ടാതി, രേവതി നക്ഷത്രക്കാര്‍ക്ക് തെക്ക്, കിഴക്ക് ദിക്കുകളും പുരുരുട്ടാതിക്ക് കിഴക്ക്, പടിഞ്ഞാറ് ദിക്കുകളും ഭാഗ്യം നല്‍കും.