മോഡി അധികാരമേറ്റു

PTI
ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്രമോഡി അധികാരമേറ്റു. അഹമ്മദബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ നവല്‍ കിഷോര്‍ ശര്‍മ്മ അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു.

മോഡി ഡിസംബര്‍ 27 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സത്യപ്രതിജ്ഞ ചടങ്ങ് ഡിസംബര്‍ 25 ലേക്ക് മാറ്റുകയായിരുന്നു

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍.കെ.അദ്വാനി, ദേശീയപ്രസിഡന്‍റ് രാജ്‌നാഥ് സിംഗ് തുടങ്ങിയവര്‍ ചടങ്ങില്‍
പങ്കെടുത്തു. ബി.ജെ.പി എം.എല്‍.എമാരുടെ യോഗം നരേന്ദ്രമോഡിയെ നിയമസഭാകക്ഷി നേതാവായി തിങ്കളാഴ്‌ച തെരഞ്ഞെടുത്തിരുന്നു.

അഹമ്മദബാദ്| WEBDUNIA|
2001 ലാണ് മോഡി ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. കേശുഭായ് പട്ടേലിനെ മാറ്റിയിട്ടാണ് ബി.ജെ.പി അന്ന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത്. തുടര്‍ന്ന് 2002 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 127 സീറ്റുകളില്‍ ബി.ജെ.പി വിജയിച്ചു. 2007 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഗുജറാത്തില്‍ 117 സീറ്റുകളിലാണ് വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :