മോഡി,സോണിയ ചട്ടം ലംഘിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ഐക്യപുരോഗമന സഖ്യ ചെയര്‍പേഴ്‌സണ്‍ സോണിയഗാന്ധി എന്നിവര്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്‌ച പറഞ്ഞു. ഇവര്‍ നല്‍കിയ മറുപടികളില്‍ കമ്മീഷന്‍ അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മൂന്നംഗ കമ്മീഷനാണ് ഇവരുടെ മറുപടികള്‍ പരിശോധിച്ചത്. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മോഡിയോടും സോണിയയോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സൊഹറാബുദിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചത് മോഡി ന്യായീകരിച്ചിരുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ‘മരണത്തിന്‍റെ വ്യാപാരിക‘ളാണെന്ന് സോണിയ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരില്‍ നിന്ന് മറുപടി തേടിയത്.

സോണിയ പ്രകോപിപ്പിച്ചതു കൊണ്ടാണ് താന്‍ സൊഹറാബുദിന്‍ വധത്തെ ന്യായീകരിച്ചതെന്ന് മോഡി മറുപടിയില്‍ പറഞ്ഞു. താന്‍ ഒരു പ്രത്യേക വ്യക്തിയെ ലക്‍ഷ്യമിട്ടിട്ടില്ല തെരഞ്ഞെടുപ്പ് റാലിയില്‍ അങ്ങനെ പറഞ്ഞതെന്ന് സോണിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :