പ്രവീണ്‍ മഹാജന് ജീവപര്യന്തം

PTI
പ്രമോദ് മഹാജന്‍ കൊലക്കേസില്‍ പ്രവീണ്‍ മഹാജന് ജീവപര്യന്തം തടവ് വിധിച്ചു. മുംബൈ സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. തടവിനു പുറമെ 20000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഈ കേസില്‍ പ്രവീണ്‍ മഹാജന്‍ കുറ്റക്കാരനാണെന്ന് മുംബൈ സെക്ഷന്‍ കോടതി തിങ്കളാഴ്‌ച കണ്ടെത്തിയിരുന്നു. പ്രമോദ് മഹാജന്‍റെ സഹോദരനാണ് പ്രവീണ്‍ മഹാജന്‍. പ്രമോദ് മഹാജനെ വെടിവെച്ച ശേഷം 2006 ഏപ്രിലില്‍ പ്രവീണ്‍ പൊലീസിനു മുമ്പാകെ കീഴടങ്ങിയിരുന്നു.

പ്രമോദ് മഹാജനെ വെടിവെച്ചുകൊന്നുവെന്ന കുറ്റം പ്രവീണ്‍ മഹാജന്‍ ഒക്‍ടോബര്‍ 29 ന് കോടതിയില്‍ നിഷേധിച്ചിരുന്നു. പ്രമോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും അദ്ദേഹത്തിന്‍റെ മരണവും താന്‍ വര്‍ത്തമാനപ്പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും പ്രവീണ്‍ കോടതിയില്‍ പറഞ്ഞിരുന്നു.

0.32 ബ്രൌണിങ്ങ് പിസ്റ്റളില്‍ നിന്നാണ് മഹാജന് വെടിയേറ്റത്. മൂന്നു വെടിയുണ്ടകള്‍ അദ്ദേഹത്തിന്‍റെ പാന്‍‌ക്രിയാസിലും കരളിലുമായി തറഞ്ഞിരുന്നു. ഹിന്ദുജ ആശുപത്രിയില്‍ മഹാജനെ പ്രവേശിപ്പിച്ചുവെങ്കിലും 13 ദിവസത്തിനു ശേഷം 2006 മേയ് 3 ന് അദ്ദേഹം മരിക്കുകയായിരുന്നു.


മുംബൈ| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :