സ്കൂളില്‍ വെടിവയ്പ്പ്: കുട്ടി മരിച്ചു

pistol
FILE
ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഗുര്‍ഗവിലെ യൂറോ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാവുന്നത്.

അഭിഷേക് ത്യാഗിയെന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ ആകാശ് എന്ന കുട്ടിയാണ്വെടിവച്ചത്. സ്കൂള്‍ സമയം കഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം നടന്നത്.

ആകാശിനേയും സഹപാഠി വികാസ് എന്ന വിദ്യാര്‍ഥിയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വികാസിനും വെടിവയ്പ്പില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിയേറ്റ അഭിഷേകിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഗുര്‍ഗാവ്‍| M. RAJU|
അഭിഷേകിന് വളരെ അടുത്ത് നിന്ന് ആകാശ് അഞ്ചു തവണ വെടിവയ്ക്കുകയായിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട അഭിഷേക് മറ്റ് സഹപാഠികളെ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :