അദ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി

WD
പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ എല്‍കെ അദ്വാനിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തു.

തിങ്കളാഴ്ച ബിജെപി പാര്‍ലമെന്‍ററി യോഗത്തിനു ശേഷം പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. അദ്വാനിയുടെ സ്ഥാനാര്‍ത്ഥിത്വം ഐക്യകണ്ഠേനയാണ് പാര്‍ട്ടി അംഗീകരിച്ചത്.

ഇടത് കക്ഷികള്‍ എപ്പോള്‍ പിന്തുണ പിന്‍‌വലിച്ചാലും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് രാജ് നാഥ് സിംഗ് പറഞ്ഞു. ഡിസംബറില്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയുമായി ചര്‍ച്ച നടത്തുകയാണെങ്കില്‍ പിന്തുണ പിന്‍‌വലിക്കുമെന്ന സിപി‌എം ജനറല്‍ സെക്രട്ടറി പ്രകാ‍ശ് കാരാട്ടിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് ഇങ്ങനെ പറഞ്ഞത്.

ഗുജറാത്തില്‍, മോഡിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് സോണിയയ്ക്ക് നോട്ടീസ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രാജ്നാഥ് സിംഗ് സ്വാഗതം ചെയ്തു.
ന്യൂഡല്‍ഹി| PRATHAPA CHANDRAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :