കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം

WD
നിലവില്‍ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരുന്ന കര്‍ണാടക നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു. ബുധനാഴ്ച രാത്രിയാണ് നിയമ സഭ പിരിച്ചുവിട്ടത്.

കാബിനറ്റിന്‍റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ നിയമസഭ പിരിച്ചു വിട്ടുകൊണ്ടുള്ള വിജ്ഞാപനത്തില്‍ ഒപ്പു വച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് ആറ് മാസത്തിനുള്ളില്‍ നടക്കുമെന്നും ഔദ്യോഗിക കേന്ദ്രങ്ങള്‍ പറയുന്നു.

മുഖ്യമന്ത്രി യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം ശുപാര്‍ശ ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും രാഷ്ട്രപതി ഭരണത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

അധികാരമേറ്റ് ഒരാഴ്‌ചക്കകം യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടി വന്നു. ജനതാദള്‍ സെക്യുലര്‍ മുന്നോട്ടുവെച്ച 12 നിബന്ധനകളില്‍ ഒപ്പിടാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തയ്യാറാകാത്തതു മൂലമാണ് വിശ്വാസവോട്ടില്‍ എതിര്‍ക്കുവാന്‍ ജനതാദള്‍ തീരുമാനിച്ചതാണ് സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്കും തെരഞ്ഞെടുപ്പിലേക്കും തള്ളിവിട്ടത്.
ന്യൂഡല്‍ഹി| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :