തസ്ലീമ രാജസ്ഥാനില്‍

WD
വിവാദ എഴുത്തുകാരി തസ്ലീമ നസ്രീനെ പശ്ചിമ ബംഗാളില്‍ നിന്ന് രാ‍ജസ്ഥാനിലേക്ക് മാറ്റി.

ഓള്‍ ഇന്ത്യ മൈനോരിറ്റി ഫോറം എന്ന സംഘടന നന്ദിഗ്രാം വിഷയത്തെക്കുറിച്ചും തസ്ലീമയുടെ വിസ റദ്ദാക്കുന്നതിനെക്കുറിച്ചും പ്രക്ഷോഭം നടത്തിയിരുന്നു. പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിച്ചതോടെ കൊല്‍ക്കത്ത നഗരത്തില്‍ സൈനികരെ വിന്യസിക്കേണ്ടിയും വന്നു.

സംഘര്‍ഷത്തെ തുടര്‍ന്ന് തസ്ലീമയുടെ സാന്നിധ്യം പ്രശ്നമുണ്ടാക്കുന്നു എങ്കില്‍ അവര്‍ പശ്ചിമബംഗാള്‍ വിട്ടു പോവണം എന്ന് ഇടത് പക്ഷ നേതാവ് ബിമന്‍ ബോസ് പറഞ്ഞിരുന്നു. എന്നാല്‍, വിസയുടെ മേല്‍ തീരുമാനം എടുക്കാന്‍ കേന്ദ്രത്തിനാണ് അധികാരമുള്ളത് എന്ന് ബിമന്‍ ബോസ് വ്യാ‍ഴാഴ്ച പ്രസ്താവന തിരുത്തിയിരുന്നു.

എന്നാല്‍, ആക്രമണങ്ങളെ കുറിച്ച് തസ്ലീമ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം ആദ്യം ഹൈദരാബാദില്‍ ‘ശോധ് ’ എന്ന പുസ്തകത്തിന്‍റെ പരിഭാഷ പ്രകാശനം ചെയ്യാനെത്തിയ ഇവരെ മത മൌലിക വാദികള്‍ കൈയ്യേറ്റം ചെയ്തിരുന്നു. വരുന്ന ഫെബ്രുവരിയില്‍ ആണ് തസ്ലീമയുടെ വിസ കാലാവധി കഴിയുന്നത്.

കൊല്‍ക്കത്ത| PRATHAPA CHANDRAN| Last Modified വെള്ളി, 23 നവം‌ബര്‍ 2007 (08:49 IST)
ബുധനാഴ്ചത്തെ അക്രമ സംഭവങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. കഴിഞ്ഞ ദിവസം സ്കൂളുകളും കോളേജുകളും തുറന്ന് പ്രവര്‍ത്തിക്കുകയും ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇന്ന് സൈന്യം സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :