തസ്ലീമയെ സി.പി.ഐ(എം)ഉം കൈയൊഴിഞ്ഞു

കൊല്‍ക്കത്ത| WEBDUNIA|
പൊലീസിനു പുറമെ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്‌റീനെ സി.പി.ഐ(എം) ഉം കൈയൊഴിഞ്ഞു. തസ്ലീമയോട് കൊല്‍ക്കത്ത നഗരം വിട്ടുപോകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് ആവശ്യപ്പെട്ടു.

ഇപ്പോള്‍ കുറച്ചാളുകള്‍ തസ്ലീമ കൊല്‍ക്കത്തയില്‍ താമസിക്കുന്നതിനെ എതിര്‍ക്കുന്നു. അതിനാല്‍ അവര്‍ നഗരം വിട്ടുപോകണം-ബോസ് ആവശ്യപ്പെട്ടു.

തസ്ലീമ നസ്‌റീനോട് കഴിഞ്ഞ ആഴ്‌ച പൊലീസ് കൊല്‍ക്കത്ത നഗരം വിട്ടു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തസ്ലീമയുടെ സാന്നിദ്ധ്യം നഗരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് ഇന്‍റജിലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചായിരുന്നു പൊലീസ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍, തസ്ലീമ ഈ ആവശ്യം നിരസിച്ചു.

കഴിഞ്ഞ ആഴ്‌ച നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ തസ്ലീമയുടെ സുരക്ഷ കര്‍ശനമാക്കിയിരുന്നു. ഓള്‍ ഇന്ത്യ മൈനോരിറ്റി ഫോറം ബുധനാഴ്‌ച തസ്ലീമയുടെ വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു . കൊല്‍ക്കത്തയില്‍ നടന്ന അക്രമണങ്ങളെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍ കൃഷ്‌ണഗാന്ധി അപലപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :