യെദ്യൂരപ്പ രാജിവച്ചു

ബാംഗ്ലൂര്‍| WEBDUNIA|
കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തിങ്കളാഴ്ച രാജിവച്ചു. മതേതര ജനതാദള്‍ പിന്തുണയ്ക്കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്.

വിശ്വാസപ്രമേയം ചര്‍ച്ചയ്ക്ക് എടുക്കും മുന്‍പ് തന്നെ നിയമസഭയില്‍ അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു.

വിശ്വാസവോട്ടില്‍ പിന്തുണയ്ക്കില്ലെന്ന് ജെഡി(എസ്) അറിയിച്ച സാഹചര്യത്തില്‍ ഇനി വിശ്വാസവോട്ടിനോ അനുരഞ്ജനത്തിനോ നില്‍ക്കാതെ രാജിവച്ചാല്‍ മതിയെന്ന നിലപാട് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ജനതാദള്‍(എസ്) മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ബി ജെ പി വിസമ്മതിച്ചതാണ് ഏഴ് ദിവസം മാത്രമായ സര്‍ക്കാരിന്‍റെ പതനത്തിന് വഴിയൊരുക്കിയത്.

പാര്‍ട്ടി എംഎല്‍എമാരോട് സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്യേണ്ടതില്ലെന്ന് തിങ്കളാഴ്ച പാര്‍ട്ടി അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൌഡ നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിക്ക് മടിയില്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :