കര്‍ണാടക: വീണ്ടും ഭിന്നത

PTI
കര്‍ണാടകയില്‍ പുതുതായി അധികാരത്തില്‍ വന്ന ബിജെപി ജനതാദള്‍ എസ്സ് സഖ്യ സര്‍ക്കാരിന്‍റെ കെട്ടുറപ്പില്‍ വിള്ളലുകള്‍ വീഴുന്നു. നവംബര്‍ 19 നാണ് ബിജെപിയുടെ മുഖ്യമന്ത്രി യെദ്യൂരപ്പ വിശ്വാസവോട്ടു തേടുന്നത്. അതിനു മുമ്പ് ബിജെപി അംഗീകരിച്ച് ഒപ്പുവയ്ക്കണമെന്ന നിര്‍ദ്ദേശത്തോടെ ജനതാദള്‍ എസ്സ് ചില ഉപാധികള്‍ മുന്നോട്ടു വച്ചിരുന്നു.

എന്നാല്‍ ഈ ഉപാധികളില്‍ ഒപ്പു വയ്ക്കാന്‍ ബിജെപി തയാറായില്ല. ഇതിനെ കുറിച്ച് സംസാരിക്കുന്നതിനായി മുഖ്യമന്ത്രി യെദ്യൂരപ്പയും ജനതാദള്‍ എസ് നേതാവ് കുമാരസ്വാമിയും ഞായറാഴ്ച നടത്തിയ ചര്‍ച്ച പരാ‍ജയപ്പെട്ടതോടെ ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ രൂക്ഷമാവുകയാണ്.

ബംഗലൂരു| WEBDUNIA|
മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ശനിയാഴ്ച രാത്രിയാണ് യെദ്യൂരപ്പ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയത്. ഉപാധികളില്‍ ഒപ്പിടാന്‍ ബിജെപി വിസ്സമ്മതിച്ച സാഹചര്യത്തില്‍ വിശ്വാസ്വോട്ട് തേടുന്നതിനെ സംബന്ധിച്ച ആശങ്കകള്‍ രൂപപ്പെട്ടു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :