രാംസേതു: കരുണാനിധിക്ക് സമന്‍സ്

WDWD
രാംസേതു സംബന്ധിച്ച വിവാദ പ്രസ്താവന നടത്തിയതിന് മുബൈയിലെ ബോറിവലി കോടതി തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിക്ക് എതിരെ സമന്‍സ് പുറപ്പെടുവിച്ചു. ഡിസംബര്‍ 11ന് കരുണാനിധി കോടതിയില്‍ ഹാജരാവേണ്ടിവരും.

രാമന്‍ ജീവിച്ചിരുന്നു എന്നതിന് ശാസ്ത്രീയമായ തെളിവ് ഇല്ല എന്നും രാമനെ ഒരു മനുഷ്യ രാജാവ് എന്ന നിലയില്‍ മാത്രം അംഗീകരിക്കമെന്നും കരുണാനിധി അഭിപ്രായപ്പെട്ടത് വന്‍ വിവാദമായിരുന്നു.

തമിഴ്നാട്ടില്‍ സുപ്രീം കോടതിയുടെ ഉത്തരവ് മറികടന്ന് ബന്ദിന് സമാനമായ സാഹചര്യം സൃഷ്ടിച്ചതിന് കരുണാനിധിക്ക് കോടതി അലക്‍ഷ്യത്തിന് നോട്ടീസ് ലഭിച്ചിരുന്നു. ഒക്ടോബര്‍ ഒന്നിനായിരുന്നു കോടതി അലക്‍ഷ്യത്തിന് കാരണമായ സംഭവം നടന്നത്.

ബന്ദിന് സമാനമായ സാഹചര്യം നിലവില്‍ വന്നതിനെതിരെ എ ഐ ഡി എം കെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, കോടതി വാദം കേള്‍ക്കുകയും ഇത്തരമൊരു സാഹചര്യം തടയാന്‍ കരുണാനിധി സര്‍ക്കാര്‍ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നും ചോദിച്ചിരുന്നു.


മുംബൈ| PRATHAPA CHANDRAN| Last Modified ശനി, 3 നവം‌ബര്‍ 2007 (17:22 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :