മോഡിക്കെതിരെ തെഹല്‍ക

ന്യൂഡല്‍ഹി | WEBDUNIA| Last Modified വെള്ളി, 26 ഒക്‌ടോബര്‍ 2007 (11:12 IST)
ഗുജറാത്തില്‍ 2002 ല്‍ നടന്ന മുസ്ലീം വംശഹത്യ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പിന്തുണയോടെയാണ് നടന്നതെന്ന് തെഹല്‍ക വാരിക വെളിപ്പെടുത്തി. കൊലപാതകങ്ങളിലും കലാപത്തിലും പങ്കെടുത്തവരുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് തെഹല്‍കയുടെ ഈ വെളിപ്പെടുത്തല്‍.

ആറുമാസത്തിലധികം ഗുജറാത്തില്‍ നടത്തിയ അന്വേഷണങ്ങളിലൂടെയാണ്‌ ഗുജറാത്ത് കലാപത്തിന്‍റെ ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്തു കൊണ്ടു വരാനായതെന്ന് തെഹല്‍ക പത്രാധിപര്‍ തരുണ്‍ തേജ്‌പാല്‍ അവകാശപ്പെട്ടു. ബി.ജെ.പി, ബജ്‌രംഗദള്‍,വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ മുതിര്‍ന്ന നേതാക്കള്‍ കൊലപാതകത്തിന്‍റെ ആസൂത്രണത്തെയും നടത്തിപ്പിനെയും കുറിച്ചുള്ള വിശദാംശങ്ങള്‍ അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തുന്നു.

തെഹല്‍കയുടെ ‘ഗുജറാത്ത് 2002- വാസ്തവം’ എന്ന പേരുള്ള പ്രത്യേക പതിപ്പിലാണ് ഇതുള്‍പ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ തെഹല്‍ക വെളിപ്പെടുത്തല്‍ വൃത്തികെട്ട കളിയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഇന്‍‌വസ്റ്റിഗേറ്റിങ്ങ് ഏജന്‍സി ആയാണ് തെഹല്‍ക പ്രവര്‍ത്തിക്കുന്നതെന്ന് ബി.ജെ.പി പാര്‍ട്ടി വക്താവ് പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു. തെഹല്‍ക വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നരേന്ദ്രമോഡിയെ ജയിലിലടക്കണമെന്ന് ഇടതു നേതാക്കള്‍ ആവശ്യപ്പെട്ടു.

2005 മേയ് 11 ന് പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവന പ്രകാരം ഗുജറാത്തില്‍ കൊല്ലപ്പെട്ടത് 790 മുസ്ലീങ്ങളും 254 ഹിന്ദുക്കളുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :