ആണവകരാര്‍ തല്‍ക്കാലമില്ല

PTIPTI
ഇന്തോ യു.എസ് ആണവ സഹകരണ കരാര്‍ തല്‍ക്കാലം നടപ്പിലാക്കിലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇടതുപക്ഷത്തിന് ഉറപ്പു നല്‍കി. ആണവ കരാറിനെക്കുറിച്ച് പഠിക്കുന്ന യു.പി.എ- ഇടത് രാഷ്‌ട്രീയ കാര്യ സമിതി യോഗത്തിലാ‍ണ് സര്‍ക്കാര്‍ ഈ ഉറപ്പ് നല്‍കിയത്.

നവംബര്‍ 16 ന് നടക്കുന്ന അടുത്ത യുപി‌എ-ഇടത് സമിതി യോഗം ചേരുന്നത് വരെയാണ് കരാര്‍ നിര്‍ത്തിവെച്ചിരിക്കുന്നത് എന്ന് സമിതി അധ്യക്ഷനും വിദേശകാര്യമന്ത്രിയുമായ പ്രണാബ് മുഖര്‍ജി തിങ്കളാഴ്ചത്തെ നിര്‍ണ്ണായക യോഗത്തിനു ശേഷം വ്യക്തമാക്കി.

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും സോണിയ ഗാന്ധിയും കരാര്‍ മുന്നോട്ട് കൊണ്ടു പോവുന്നതിലെ തടസ്സങ്ങള്‍ അംഗീകരിച്ച രീതിയില്‍ സംസാരിച്ചിരുന്നു. കരാര്‍ ജീവിതത്തിന്‍റെ അവസാനമല്ല എന്ന് മന്‍‌മോഹന്‍ സിംഗും കരാറിനെതിരെ രംഗത്ത് വന്നത് കൊണ്ട് ഇടതു പക്ഷവുമായി കൂട്ടു കക്ഷി ധര്‍മ്മം അനുസരിച്ച് അഭിപ്രായ വ്യത്യാസമില്ല എന്ന് സോണിയ ഗാന്ധിയും പറഞ്ഞിരുന്നു.

എന്നാല്‍, കരാര്‍ അവസാനിച്ചു എന്നല്ല നേതാക്കളുടെ പ്രസ്താവന കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നും ഇതെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം ആണെന്നുമായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ വിശദീകരണം.

ഇന്തോ-യു എസ് ആണവ സഹകരണ കരാറില്‍ സര്‍ക്കാരിനേറ്റ തിരിച്ചടിയില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ഉണ്ടായിരുന്നു ‍. എന്നാല്‍, അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രധാനമന്ത്രി രാജി വയ്ക്കും എന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ്സ് വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂഡല്‍ഹി | WEBDUNIA|
ആണവകരാര്‍ നടപ്പാക്കാന്‍ പിന്തുണ ലഭിക്കാത്തത് തന്നെ ‘ഞെട്ടിക്കുന്നു’ എന്ന് പ്രധാനമന്ത്രി കോണ്‍ഗ്രസ്സ് നേതാക്കളോടും പ്രധാന സഖ്യകക്ഷികളോടും പറഞ്ഞതായി വിശ്വസനീയ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുപി‌എ-ഇടത് സഖ്യത്തിന്‍റെ സുപ്രധാന ചര്‍ച്ചയ്ക്ക് മുമ്പ് പ്രധാന മന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സിംഗ് അതൃപ്തി പ്രകടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :