ജെ.പി മാത്തൂര്‍ അന്തരിച്ചു

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
മുതിര്‍ന്ന ബി ജെ പി നേതാവ് ജെ പി മാത്തൂര്‍ (86) അന്തരിച്ചു. ദിവസങ്ങളായി രോഗ ശയ്യയില്‍ ആയിരുന്നു.

മാത്തൂരിനെ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച വെളുപ്പിനെ 5:00 മണിക്ക് റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന മാത്തൂര്‍ അവിവാഹിതനായിരുന്നു. ജനസംഘത്തിന്‍റെ പ്രവര്‍ത്തകനായിരുന്ന മാത്തൂര്‍ ബി ജെ പിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

മാത്തൂര്‍ മൂന്ന് തവണ ബി ജെ പിയുടെ പ്രതിനിധിയായി രാജ്യസഭയില്‍ എത്തിയിട്ടുണ്ട്. പാര്‍ട്ടിയുടെ രാജ്യസഭാ ഉപനേതാവായും പ്രവര്‍ത്തിച്ചിരുന്നു.

ഉത്തര്‍ പ്രദേശിലെ ബിജ്നൌര്‍ ജില്ലയില്‍ 1921 നവംബര്‍ ഒന്നിനാണ് ജനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :