ആദ്യ വനിത പാര്‍ട്ടി രൂപീകരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
രാജ്യത്ത് ആദ്യമായി വനിതകള്‍ പാര്‍ട്ടി രൂപവല്‍ക്കരിച്ചു. യുണറ്റെഡ് വുമന്‍ ഫ്രണ്ടെന്നാണ് പാര്‍ട്ടിയുടെ പേര്. ചൊവ്വാഴ്‌ചയാണ് പാര്‍ട്ടി രൂപികരിച്ചത്.

വനിതകളാണ് പാര്‍ട്ടി രൂപവല്‍ക്കരിച്ചതെങ്കിലും ഇന്ത്യയിലെ എല്ലാ പൌരന്‍‌മാരുടെയും ക്ഷേമമാണ് പാര്‍ട്ടി ലക്‍ഷ്യമെന്ന് പ്രസിഡന്‍റ് സുമന്‍ കൃഷ്‌ണന്‍ കാന്ത് പറഞ്ഞു. മുന്‍ ഉപരാ‍ഷ്‌ട്രപതി കൃഷ്‌ണന്‍ കാന്തിന്‍റെ ഭാര്യയാണ് സുമന്‍.

കഴിഞ്ഞ മാസത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജി‌സ്‌റ്റ്ര്‍ ചെയ്തു. അധികം വൈകാതെ പാര്‍ട്ടിയുടെ എക്സിക്യൂട്ടിവ് ബോഡി യോഗം നടക്കും. ഇതില്‍ പാര്‍ട്ടിയുടെ അജണ്ടയും നയങ്ങളും നിശ്‌ചയിക്കും.

ഡല്‍ഹി ഉള്‍പ്പടെയുള്ള 12 സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രാദേശിക ഓഫീസുകള്‍ തുറന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :