രാമന്‍ രാജാവായിരുന്നു: കരുണാനിധി

FILEFILE
രാമനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയുടെ അല ഒടുങ്ങും മുമ്പെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി വീണ്ടും രാമനെ കുറിച്ച് പരാമര്‍ശം നടത്തി.

ചൊവ്വാഴ്ച നടന്ന തമിഴ് സിനിമാ അവാര്‍ഡ് വിതരണ ചടങ്ങില്‍ വച്ചായിരുന്നു കരുണാനിധി രാമനെ കുറിച്ച് വീ‍ണ്ടും സംസാരിച്ചത്. ഒരു മനുഷ്യരാജാവ് എന്ന നിലയില്‍ രാമനോട് എതിര്‍പ്പില്ല എന്നായിരുന്നു കരുണാനിധിയുടെ പരാമര്‍ശം. എഴുത്തുകാരനായ രാജാജിയെ ഉദ്ധരിച്ചായിരുന്നു കരുണാനിധി ഇക്കാര്യം പറഞ്ഞത്.

“ ചക്രവര്‍ത്തി തിരുമകന്‍ എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ രാജാജി ഇങ്ങനെ പറയുന്നു, രാമായണം ഒരു പുരാണമാണ് അല്ലാതെ ചരിത്രമല്ല. പ്രജകള്‍ക്ക് നന്‍‌മ ചെയ്ത ഒരു മാനവ രാജാവായിട്ടാണ് അദ്ദേഹം രാമനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്”. എല്ലാവരും പുരാണവും ചരിത്രവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കരുണാനിധി പറഞ്ഞു.

എ ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണ് രാമസേതു പദ്ധതി കൊണ്ടുവരുന്നത്. ബി ജെ പി നേതാവ് തിരുനാവുക്കരശ് ഉള്‍പ്പെടെയുള്ളവരായിരുന്നു ഇതിന് അംഗീകാരം നല്‍കിയതെന്നും കരുണാനിധി പറഞ്ഞു.

തമിഴ്നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാന വികസനത്തിനായി രാമസേതു പദ്ധതി നടപ്പാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിട്ടുണ്ട് എന്നും കരുണാനിധി പറയുകയുണ്ടായി.

ചെന്നൈ| PRATHAPA CHANDRAN|
രാമന്‍റെ നിലനില്‍പ്പിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ല എന്ന കരുണാനിധിയുടെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :