കോയമ്പത്തൂര്‍:7 പേരെ വെറുതെ വിട്ടു

കോയമ്പത്തൂര്‍| WEBDUNIA|
1993 ലെ കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പര കേസില്‍ ഏഴു പേരെ കൂടി തിങ്കളാഴ്‌ച പ്രത്യേക കോടതി വെറുതെ വിട്ടു. വിചാരണ തടവു കാലം ശിക്ഷ കാലവധിയായി കണക്കാക്കിയാണ് ഇവരെ വെറുതെ വിട്ടത്.

ഈ കേസിലെ പ്രധാനപ്രതിയായ ബാഷ ഉള്‍പ്പടെ 70 പേരുടെ വിധി പ്രഖ്യാപിക്കുന്നത് ഒക്‍ടോബര്‍ 24 ലേക്ക് മാറ്റിയിരുന്നു. സ്‌ഫോടന കേസിലെ രണ്ടാം വട്ട വിധി പ്രഖ്യാപനത്തില്‍ കേസിലെ വിചാരണ കാലാവധി ശിക്ഷയായി കണക്കിലെടുത്ത് 29 പേരെ കോടതി വെറുതെ വിട്ടിരുന്നു. രണ്ടാം ഘട്ടത്തില്‍ വിധി പ്രഖ്യാപിക്കാതെ മാറ്റിവെച്ച ഏഴു പേരുടെ ശിക്ഷയാണ് ഇന്ന് പ്രഖ്യാപിച്ചത്.

കോയമ്പത്തൂര്‍ സ്ഫോടന പരമ്പര കേസില്‍ 153 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്നവരില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ കുറ്റവിമുക്തനാക്കിയിരുന്നു.

1993 ല്‍ കോയമ്പത്തൂരില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 58 പേരാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :