കര്‍ണ്ണാടകയില്‍ രാഷ്‌ട്രപതി ഭരണം

ന്യൂഡല്‍‌ഹി | WEBDUNIA| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2007 (18:09 IST)
കര്‍ണ്ണാടകയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഗവര്‍ണറുടെ ശുപാര്‍ശക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ചൊവ്വാഴ്‌ച പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗമാണ് ഗവര്‍ണറുടെ ശുപാര്‍ശക്ക് അംഗീകാരം നല്‍കിയത്. ചൊവ്വാഴ്‌ച ഈ തീരുമാനം രേഖ മൂലം ഗവര്‍ണറെ അറിയിക്കും

ബി.ജെ.പി കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍‌വലിച്ചതിതിനാല്‍ കര്‍ണ്ണാടകയില്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തുവാന്‍ ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂര്‍ നിര്‍ദേശിച്ചിരുനു. കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തിങ്കളാഴ്‌ച ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചിരുന്നു.

കുമാരസ്വാമി സര്‍ക്കാരിനെ പിരിച്ചു വിട്ട് കര്‍ണ്ണാടകയില്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ രാമേശ്വര്‍ താക്കൂറിനെ സന്ദര്‍ശിച്ച ശേഷം എ‌ഐ‌സി‌സി ജനറല്‍ സെക്രട്ടറി പൃഥിരാജ് ചൌഹാനാണ് ഈ ആവശ്യം ഉന്നയിച്ചത്.

ബി.ജെ.പി പിന്തുണ പിന്‍‌വലിച്ചതിനാല്‍ കുമാരസ്വാമിക്ക് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് ധരം സിംഗ് ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :