ജനകൃഷ്‌ണ മൂര്‍ത്തി അന്തരിച്ചു

FILEFILE
മുതിര്‍ന്ന ബി.ജെ.പി നേതാവ് ജനകൃഷ്‌ണമൂര്‍ത്തി (80) ചെന്നൈയില്‍ അന്തരിച്ചു.

ചൊവ്വാഴ്‌ച രാവിലെ 11.00 മണിക്ക് സൂര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ഹൃദയാഘാതമാണ് മരണകാരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിനു മുമ്പ് ജനകൃഷ്ണമൂര്‍ത്തിക്ക് ഹൃദയസ്തംഭനം ഉണ്ടായിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് ബി.ജെ.പി നേതാക്കളായ അദ്വാനി, ജസ്വന്ത് സിംഗ് എന്നിവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
.
തമിഴ്‌നാട്ടിലെ മധുരസ്വദേശിയാണ് ജനകൃഷ്‌ണമൂര്‍ത്തി. ബി.ജെ.പി അദ്ധ്യക്ഷനായും ഉപ അദ്ധ്യക്ഷനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. തെഹല്‍ക്ക റിപ്പോര്‍ട്ടിംഗ് പുറത്തുവന്നതിനു ശേഷം ജനകൃഷ്‌ണമൂര്‍ത്തിക്ക് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനം നല്‍കിയിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായിട്ടാണ് ജനകൃഷ്‌ണമൂര്‍ത്തി തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് ജനകൃഷ്‌ണമൂര്‍ത്തി.

ചെന്നൈ| WEBDUNIA|
ജനകൃഷ്‌ണമൂര്‍ത്തിക്ക് ഭാര്യയും രണ്ട് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :