തമിഴ്നാട് ബസ് കത്തിച്ചു

അക്രമത്തില്‍ രണ്ട് പേര്‍ വെന്ത് മരിച്ചു

ബാംഗ്ലൂര്‍| PRATHAPA CHANDRAN|
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ് ചൊവ്വാഴ്ച രാത്രി അക്രമികള്‍ കത്തിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ വെന്ത് മരിച്ചു. രാത്രി എട്ടരയ്ക്ക് ബാംഗ്ലൂര്‍ മജസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ബസാണ് അഗ്നിക്കിരയായത്.

ശ്രീരാമനെ കുറിച്ച തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് അക്രമമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കരുണാ നിധിയുടെ മകള്‍ ശെല്‍‌വിയുടെ ജയാ നഗറിലുള്ള വീടിന് നേര്‍ക്കും ആക്രമണം നടന്നിരുന്നു.

രാത്രി ഏഴ് മണൊയോടെ അമ്പതോളം പേരടങ്ങുന്ന അക്രമി സംഘം ശെല്‍‌വിയുടെ വീടിന് നേര്‍ക്ക് പെട്രോള്‍ ബോംബും കല്ലും എറിയുകയായിരുന്നു. ശെല്‍‌വിയും ഭര്‍ത്താവും സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. സണ്‍ ടിവി ഗ്രൂപ്പിന്‍റെ ഉദയ ടി വിയുടെ ബാംഗ്ലൂരിലെ ചുമതല ശെല്‍‌വിക്കും ഭര്‍ത്താവ് ശെല്‍‌വനുമാണ്.

രാമന്‍ ഉണ്ട് എന്നതിന് ശാസ്ത്രീയ തെളിവില്ല എന്നായിരുന്നു കരുണാനിധി പറഞ്ഞത്. രാമ സേതു പ്രശ്നത്തില്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ ഇത്തരത്തില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍‌വലിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :