രാമന്‍:സത്യവാങ്ങ് മൂലം പിന്‍‌വലിച്ചു

FILEFILE
ശ്രീരാമന്‍ ജീവിച്ചിരുന്നുവെന്നതിന് ചരിത്രപരമായ തെളിവ് ഇല്ലായെന്നുള്ള സത്യവാങ്ങ് മൂലം കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച പിന്‍‌വലിച്ചു.

ശ്രീരാമന്‍ ജീവിച്ചിരുന്നുവെന്നതിന് ചരിത്രപരമായ തെളിവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂ‍ലം വിവാദമായിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി മുന്നറിയിപ്പ് നല്‍കിയിരുന്നു. മത വികാരം വ്രണപ്പെടുത്തിയെന്ന ആരോപണവും സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു.

മുഖ്യ ന്യായാധിപന്‍ കെ.ജി.ബാലകൃഷ്‌ണന്‍ അടങ്ങുന്ന ബഞ്ചാണ് സത്യവാങ്ങ് മൂലം പിന്‍‌വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയത്. ഓഗസ്റ്റ് 31 ന് പുറത്തിറക്കിയ ഇടക്കാല ഉത്തരവ് അനുസരിച്ച് സുപ്രീംകോടതി രാമസേതുവിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിരിക്കുകയാണ്.

സേതു സമുദ്രവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി മൂന്നു മാസത്തെ സമയം സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂഡല്‍‌ഹി| WEBDUNIA|
പ്രശ്നത്തില്‍ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും മാപ്പ് പറയണം എന്ന് ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ആവശ്യപ്പെട്ടിരുന്നു. സത്യവാങ്‌മൂലം മാറ്റി സമര്‍പ്പിച്ചു കഴിഞ്ഞാലും ബി ജെ പി പ്രശ്നം കൈവിടാന്‍ ഒരുക്കമല്ല എന്നതിന്‍റെ സൂചനയാണിതെന്ന് കരുതുന്ന രാഷ്‌ട്രീയ നിരീക്ഷകരുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :