രാംസേതു: സത്യവാങ്‌മൂലം പിന്‍‌വലിക്കും

PTIPTI
രാമായണത്തിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരുന്നതിന് ചരിത്രപരമായ തെളിവില്ലെന്ന് സുപ്രീം കോടതിക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ സത്യവാങ്‌മൂലത്തിലെ പ്രകോപനപരമായ ഭാഗങ്ങള്‍ നീക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രശ്നത്തില്‍ യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ അവസരോചിതമായ ഇടപെടലാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്താന്‍ കാരണമായത്.

സേതുസമുദ്രം പദ്ധതി പ്രശ്നത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഫയല്‍ ചെയ്ത സത്യവാങ്മൂലം വന്‍ വിവാദത്തിനു വഴിവച്ച സാഹചര്യത്തിലാണ് സോണിയ ഇടപെട്ടത്. സര്‍ക്കാരിനു തെറ്റുപറ്റിയെന്നും രാമനെ ഒരിക്കലും ഒരു വിവാദത്തിനു വിഷയമാക്കരുതായിരുന്നു എന്നും കേന്ദ്ര നിയമമന്ത്രി ഹാന്‍സ് രാജ് ഭരദ്വാജ് കുറ്റസമ്മതം നടത്തിക്കഴിഞ്ഞു.

വിവാദ പരമായ ഖണ്ഡികകള്‍ മാറ്റി മറ്റൊരു സത്യവാങ്മൂലം വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ നടപടിയ്ക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവും സര്‍ക്കാര്‍ നേരിടുന്നുണ്ട്.

ന്യൂഡല്‍ഹി| WEBDUNIA|
‘രാം സേതു മനുഷ്യനിര്‍മ്മിതമല്ലെ’ന്ന് സര്‍ക്കാര്‍ ഇതിനു മുമ്പുതന്നെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സെപ്തംബര്‍ 14ന് ഈ കേസ് പരിഗണനയില്‍ വരും. അതുവരെ രാം സേതുവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :