ചുവപ്പ് കോട്ട: അഷ്ഫാഖിന് വധശിക്ഷ

ന്യൂഡല്‍ഹി| WEBDUNIA|
ചുവപ്പ് കോട്ട ആക്രമണ കേസിലെ പ്രധാന പ്രതി അഷ്ഫാഖിന്‍റെ വധശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരി വച്ചു. ഇയാളുടെ ഭാര്യ റഹ്‌മാന യൂസഫ് ഫറൂഖി ഉള്‍പ്പെടെ മറ്റ് ആറു പ്രതികളേയും കോടതി വെറുതെ വിട്ടു. പാകിസ്ഥാനി തീവ്രവാദി സംഘടനയായ ലഷ്ക്കര്‍ ഇ തോയ്ബ പ്രവര്‍ത്തകനാണ് മൊഹമ്മദ് അഷ്ഫാഖ്.

അഷ്ഫാഖും മറ്റ് ആറു പ്രതികളും അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേയുള്ള വിധി നടപ്പാക്കുന്നത് ജസ്റ്റിസുമാരായ ആര്‍ എസ് സോധിയും പി കെ ഭാസിനും അംഗങ്ങളായ ബെഞ്ച് കഴിഞ്ഞ മേയ് നാലിന് തടഞ്ഞിരുന്നു.

രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് അഷ്ഫാഖിന് വധശിക്ഷയും ഇയാള്‍ക്ക് സഹായം നല്‍കിയതിന് ഭാര്യ റെഹമാന യൂസഫ് ഫറൂഖിക്ക് ഏഴു വര്‍ഷത്തെ തടവും വിധിച്ചിരുന്നു. മറ്റ് പ്രതികളായ നസീര്‍ അഹമ്മദ് ഖാസിദ്, ഫരൂഖ് അഹമ്മദ് ഖാസിദ് എന്നിവര്‍ക്ക് ജീവപര്യന്തവും ബാബര്‍ മൊഹ്സിന്‍ ഭാഗ് വാല, മത് ലൂബ് അലാം, സദാഖത് അലി എന്നിവര്‍ക്ക് ഏഴുവര്‍ഷം തടവുമാണ് വിധിച്ചിരുന്നത്.

2000 ഡിസംബര്‍ 22 നാണ് അഷ്ഫാഖും കൂട്ടാളികളും ചേര്‍ന്ന് ചെങ്കോട്ടയില്‍ ആക്രമണം നടത്തിയത്. ഇതില്‍ രജ്‌പുത്താന റൈഫിളിലെ രണ്ട് സൈനികരും ഒരു സാധാരണ പൌരനും കൊല്ലപ്പെട്ടിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :