രാമന്‍: തെളിവില്ലെന്ന് കേന്ദ്രം

FILEFILE
രാമനും രാമായണത്തിലെ മറ്റ് കഥാപാത്രങ്ങളും ജീവിച്ചിരുന്നതിന് ചരിത്രപരമായ യാതൊരു തെളിവുകളുമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു‍.

സേതുസമുദ്രം പദ്ധതി ഒരു രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രാമായണത്തെ പരാമര്‍ശിച്ച് സത്യവാങ്ങ്‌മൂലത്തില്‍ ഇങ്ങനെ പറയുന്നു, ‘പരാമര്‍ശിച്ചിരിക്കുന്ന കഥാപാത്രമോ (രാമന്‍) സംഭവങ്ങളോ ഉണ്ടെന്ന് ഖണ്ഡിക്കപ്പെടാത്ത രീതിയില്‍ തെളിയിക്കാന്‍ ചരിത്ര രേഖകള്‍ ഒന്നും ഇല്ല’

ഈ സത്യവാങ്മൂലം വരും ദിനങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് ഇട നല്‍കും.

രാമനാല്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന രാമസേതു ഉള്ളിടത്താണ് ആയിരക്കണക്കിന് കോടി രൂപ മുടക്കി സേതുസമുദ്രം പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഇതിലൂടെ രാമേശ്വരത്തു നിന്ന് ശ്രീലങ്കയിലേക്ക് ദൂരം കുറഞ്ഞ കടല്‍ പാത നിര്‍മ്മിക്കാനാവും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :