രാ‍ജീവ് വധം: കുമരന്‍ അറസ്റ്റില്‍

ബാങ്കോക്ക്| PRATHAPA CHANDRAN|
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് സി ബി ഐ തെരയുന്ന പുലി നേതാവ് കുമരന്‍ പത്മനാഥന്‍ അഥവാ കെ പി ബാങ്കോക്കില്‍ അറസ്റ്റിലായി എന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. ഇയാളെ ഉടന്‍ വിട്ടു കിട്ടണമെന്ന് സി ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

വേലുപ്പിള്ള പ്രഭാകരനും പോട്ടു അമ്മനും കഴിഞ്ഞാല്‍ ഇന്‍റര്‍പോളിന്‍റെ പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ മൂന്നാമത്തെ ആളാണ് ധര്‍മ്മലിംഗം ഷണ്മുഖന്‍ കുമരന്‍ എന്ന കുമരന്‍ പത്മനാഥന്‍. പുലികള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ ആയുധവും പണവും എത്തിച്ചു കൊടുക്കുന്ന നേതാവാണ് കുമരന്‍.

രാജീവ് ഗാന്ധി വധിക്കപ്പെടുമ്പോള്‍ ഇയാള്‍ മുംബൈയില്‍ ഉണ്ടായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപെടുകയായിരുന്നു. വധവുമായി നേരിട്ട് ബന്ധമില്ല എങ്കിലും അന്വേഷണ സംഘം സമര്‍പ്പിച്ച 41 പേരുടെ പട്ടികയില്‍ കുമരന്‍റെ പേരും ഉള്‍പ്പെടും.

1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ വച്ച് മനുഷ്യ ബോംബാക്രമണത്തിലാണ് പുലികള്‍ രാജീവ് ഗാന്ധിയെ വധിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :