ദേര സിഖ് സംഘര്‍ഷം വീണ്ടും

FILEFILE
പഞ്ചാബില്‍ നാലു മാസങ്ങള്‍ക്കു ശേഷം ദേര സിഖ് വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടി.

പഞ്ചാബിലെ മന്‍സ ജില്ലയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദേര വിഭാ‍ഗവും യാഥാസ്ഥിതിക സിഖ് വിഭാഗവും തമ്മിലുണ്ടായ എറ്റുമുട്ടലില്‍ 20 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 11 പേരുടെ നില ഗുരുതരമാണ്.

ദേര അനുയായികളുടെ പ്രാര്‍ത്ഥന യാഥാസ്ഥിതിക സിഖ് വിഭാഗം ഞായറാഴ്‌ച തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തിനു കാരണമായത്. ഇരു വിഭാ‍ഗവും പരസ്‌പരം കല്ലെറിയുകയും വാളുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തു.

ചണ്ഡീഖഡ്| WEBDUNIA|
ദേര മേധാവി ഗുര്‍മിത് റാം റഹിം സിംഗ് പത്താം സിഖ് ഗുരുവായ ഗോബിന്ദ് സിംഗിനെ അനുകരിച്ച് വസ്‌ത്രം ധരിച്ചതിനെത്തുടര്‍ന്ന് സിഖ് വിഭാഗവും ദേര അനുയായികളും തമ്മില്‍ നാലു മാസങ്ങള്‍ക്കു മുമ്പുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ദേര മേധാവി രണ്ടു തവണ മാപ്പു പറഞ്ഞെങ്കിലും യാഥാസ്ഥിക സിഖ് വിഭാഗം ഇതു സ്വീകരിച്ചിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :