സോറനെ കുറ്റവിമുക്തനാക്കി

FILEFILE
മുന്‍ കല്‍ക്കരി മന്ത്രിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചാ തലവനുമായ ഷിബു സോറനെ അദ്ദേഹം ഡല്‍ഹി ഹൈക്കോടതി കുറ്റവിമുക്തനാക്കി. സോറന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശശിനാഥ് ഛായെ കൊലപ്പെടുത്തിയ കേസിലാണ് ഷിബു സോറനെ കുറ്റവിമുക്തനാക്കിയത്.

13 വര്‍ഷം മുന്‍പാണ് ശശിനാഥ് ഛായുടെ കൊല നടന്നത്. ഝാര്‍ഖണ്ഡിലെ വിചാരണക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച്പേരെയും ഹൈക്കോടതി കുറ്റവിക്തരാക്കി. ഛായുടേതെന്ന് കാണിച്ച് സിബി‌ഐ കണ്ടെത്തിയ മൃതദേഹം ഛായുടേതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നാല് ഡി എന്‍ എ പരിശോധനകളിലൂടെയാണ് ഇത് തെളിയിച്ചത്. ഝാര്‍ഖണ്ഡിലെ ദുംകാ ജയിലില്‍ കഴിയുന്ന സോറന്‍ വിധിയുടെ പകര്‍പ്പ് ലഭിച്ചാലുടന്‍ മോചിതനാകുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ജസ്റ്റിസ് ആര്‍ എസ് സോധി, എച്ച് ആര്‍ മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.

ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച തലവനായ സോറനു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഡി കെ മാത്തൂര്‍ ഹാജരായി. ഛായുടെ മരണത്തില്‍ സോറന്‍ പ്രതിയാക്കപ്പെട്ടത് സിബി‌ഐയ്ക്കു പറ്റിയ തെറ്റാണെന്ന് അദ്ദേഹം വാദിച്ചു. റാഞ്ചിയ്ക്കടുത്ത് പിസ്കാ നഗ്രിയിലെ വീടിനുള്ളില്‍ ഒരു കുഴിയില്‍ നിന്നാണ് ഛായുടേതെന്ന് പറയുന്ന മൃതദേഹം സിബിഐ ക്കണ്ടെടുത്തത്.

ഇതു സംബന്ധിച്ച് ഗൂഢാലോചനയില്‍ സോറനു പങ്കുള്ളതായി കണ്ടെത്താന്‍ സിബിഐയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് സോറന്‍റെ അഭിഭാഷകന്‍ വാദിച്ചു. തെളിവുകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയ സിബിഐ അത് വിചാരണാവേളയില്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ഇത് ശരിവച്ച കോടതി സോറനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

സിദ്ധാര്‍ദ്ധനാഥ് ലൂത്രയാണ് സിബിഐക്കായി ഹാജരായത്. 1975ല്‍ ഝാര്‍ഖണ്ഡില്‍ നടന്ന കൂട്ടക്കൊലക്കേസില്‍ വിചാരണ നേരിടുന്ന സോറന്‍ ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ ദുംകാ ജയിലിലാണുള്ളത്. ‘ഗോത്രവര്‍ഗ്ഗാരല്ല’ എന്നാരോപിച്ച് ജര്‍നാതര ജില്ലയിലെ ചിരുദി ഗ്രാമത്തില്‍ സോറന്‍റെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ 9 മുസ്ലീങ്ങളടക്കം 10 പേരെ കൊലപ്പെടുത്തിയ സംഭവമാണിത്.
ന്യൂഡല്‍ഹി| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :